ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഇനി ഫാക്ട് ചെക്ക് ഇല്ല
text_fieldsഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇനിമുതൽ ഫാക്ട്-ചെക്കിങ് സംവിധാനം ഉണ്ടാകില്ലെന്ന് മെറ്റാ സി.ഇ.ഒ മാർക്ക് സുക്കർബർഗ്. 2016ലാണ് സുക്കർബർഗ് ഫേസ്ബുക്കിൽ ഫാക്ട് ചെക്കിങ് സംവിധാനം കൊണ്ടുവന്നത്. വസ്തുതാവിരുദ്ധമോ സാമൂഹികമായി അപകടം സൃഷ്ടിക്കുന്നതോ ആയ പോസ്റ്റുകൾ കണ്ടെത്താൻ സഹായിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 90 സംഘടനകളുടെ സഹായത്തോടെയാണ് ഇത് ചെയ്ത്. 2019ൽ ഇൻസ്റ്റഗ്രാമിലൂം ഈ സംവിധാനം ആവിഷ്കരിച്ചു. എന്നാൽ, കഴിഞ്ഞദിവസം രണ്ട് പ്ലാറ്റ്ഫോമുകളിലും ചില മാറ്റങ്ങൾ പ്രഖ്യാപിച്ചുള്ള വിഡിയോയിൽ സുക്കർബർഗ് ഫാക്ട് ചെക്കിങ് നിർത്തിയ കാര്യവും പറയുകയായിരുന്നു. പകരം, ‘എക്സി’ലേതുപോലെ കമ്യൂണിറ്റി നോട്ടുകൾ നൽകും. നിലവിൽ ഈ മാറ്റം അമേരിക്കയിൽ മാത്രമായിരിക്കും.
അതേസമയം, ഫാക്ട് ചെക്കിങ് ഇല്ലാതാകുന്നതോടെ, അത് വലിയ തോതിൽ നുണപ്രചാരണങ്ങളുടെ വേദിയാകുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.