റീൽസിന് വേണ്ടി ഇന്ത്യയിൽ ആദ്യത്തെ ഡാറ്റ സെന്റർ തുടങ്ങാനൊരുങ്ങി മെറ്റ
text_fieldsവാഷിങ്ടൺ: ഇന്ത്യയിൽ ആദ്യത്തെ ഡാറ്റ സെന്ററിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് മെറ്റ. ഇന്ത്യയിൽ ഷോർട്ട് വിഡിയോകളായ റീൽസിനുള്ള ജനപ്രീതി കൂടി തിരിച്ചറിഞ്ഞാണ് മെറ്റയുടെ നീക്കം. മണികൺട്രോളാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് ആദ്യഘട്ട പഠനം 2024ന്റെ ആദ്യപാദത്തിൽ മെറ്റ നടത്തുമെന്നാണ് സൂചന. 10 മുതൽ 20 വരെ മെഗാവാട്ട് ശേഷിയുടെ ചെറു ഡാറ്റ സെന്റർ സ്ഥാപിക്കുന്നതിന്റെ സാധ്യതകളാണ് ഫേസ്ബുക്ക് പരിശോധിക്കുന്നത്. എത്ര തുക ഇതിനായി ഫേസ്ബുക്ക് മുടക്കുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ഇന്ത്യയിൽ ടയർ 4 ഡാറ്റ സെന്റർ നിർമിക്കുന്നതിന് വേണ്ടി വരുന്ന ചെലവ് 50 മുതൽ 60 കോടി രൂപ വരെയാണ്. ഇതനുസരിച്ച് പുതിയ പദ്ധതിക്കായി ഇന്ത്യയിൽ 500 മുതൽ 1200 കോടി വരെ മെറ്റ നിക്ഷേപിക്കുമെന്നാണ് വിവരം.
ഇന്ത്യയിലെ റീൽസ് തരംഗമാണ് ഡാറ്റ സെന്റർ തുടങ്ങാൻ മെറ്റയെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. 2020 ജൂലൈയിലാണ് ഇൻസ്റ്റഗ്രാമിൽ ഇന്ത്യയിൽ റീൽസ് കൊണ്ട് വന്നത്. ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് നിരോധനത്തോടെ ഇന്ത്യയിൽ ഇൻസ്റ്റഗ്രാം റീൽസ് കാണുന്നവരുടെ എണ്ണം വലിയ രീതിയിൽ വർധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.