വാട്സ്ആപ്പിലെത്തുന്ന രണ്ട് കിടിലൻ എ.ഐ ഫീച്ചറുകൾ; സ്ക്രീൻഷോട്ട് പങ്കുവെച്ച് WABetaInfo
text_fieldsആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ) നൽകുന്ന പുതിയ ഫീച്ചറുകൾ കുത്തിനിറച്ച് തങ്ങളുടെ ഇൻസ്റ്റന്റ് സന്ദേശയമക്കൽ ആപ്പായ വാട്സ്ആപ്പിന്റെ മുഖം മിനുക്കാനൊരുങ്ങുകയാണ് മെറ്റ. ആപ്പിനുള്ളിൽ തന്നെ എ.ഐ ചാറ്റ്ബോട്ടും ഇൻ-ആപ്പ് AI ഫോട്ടോ എഡിറ്ററുമൊക്കെയാണ് മെറ്റ കൊണ്ടുവരാൻ പോകുന്നത്.
ചാറ്റ്ജിപിടിയും ഗൂഗിളിന്റെ ജെമിനൈ-യുമൊക്കെ വാഴുന്ന എ.ഐ ചാറ്റ്ബോട്ട് മേഖലയിലേക്കാണ് മെറ്റയുടെ എ.ഐ ചാറ്റ്ബോട്ട് മത്സരിക്കാനെത്തുന്നത്. ലോകമെമ്പാടുമായി കോടിക്കണക്കിന് യൂസർമാരുള്ള വാട്സ്ആപ്പിൽ അത് അവതരിപ്പിച്ച് കൂടുതൽ ജനകീയമാക്കാനാണ് മെറ്റ പദ്ധതിയിടുന്നത്.
വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കര്‍ വെബ്‌സൈറ്റായ WABetaInfo ആണ് ഈ പുതിയ ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.24.7.13 അപ്‌ഡേറ്റിലാണ് എഐ ഫീച്ചറുകളുമായി ബന്ധപ്പെട്ട് കോഡ് കണ്ടെത്തിയിട്ടുള്ളത്. നിര്‍മാണ ഘട്ടത്തിലുള്ള ഈ സേവനങ്ങൾ നിലവില്‍ ബീറ്റാ ഉപഭോക്താക്കള്‍ക്ക് പരീക്ഷിക്കുവാന്‍ കഴിയില്ല. ഈ രണ്ട് ഫീച്ചറുകളുമായി ബന്ധപ്പെട്ട കോഡുകള്‍ മാത്രമാണ് കണ്ടെത്തിയത്
വാട്‌സാപ്പിൽ ഫീച്ചര്‍ എങ്ങനെയാണ് കാണാൻ കഴിയുക എന്ന് മനസിലാക്കി തരുന്ന സ്‌ക്രീന്‍ഷോട്ട് WABetaInfo പങ്കുവെച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് 2.24.7.14 ബീറ്റാ പതിപ്പിലെ ആദ്യ എ.ഐ ഫീച്ചറാണ് മെറ്റ എ.ഐ ചാറ്റ്‌ബോട്ട്. ചാറ്റ്ജിപിടിയ്ക്ക് സമാനമായി മെറ്റ വികസിപ്പിച്ച ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ളതാണീ ചാറ്റ്‌ബോട്ട്.
അതേസമയം, ഒരു ചിത്രം അയക്കുന്നതിനായി തിരഞ്ഞെടുക്കുമ്പോള്‍ മുകളില്‍ കാണുന്ന എഡിറ്റിങ് ഓപ്ഷനുകള്‍ക്കൊപ്പമാണ് എഐ എഡിറ്റിങ് ബട്ടനും പ്രത്യക്ഷപ്പെടുക. ഇതില്‍ ടാപ്പ് ചെയ്താല്‍, ബാക്ക്‌ഡ്രോപ്പ്, റീസ്റ്റൈല്‍, എക്‌സ്പാന്റ് എന്നീ ഓപ്ഷനുകള്‍ കാണാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.