‘ഷഹീദ്’ എന്ന വാക്കിനുള്ള നിരോധനം അവസാനിപ്പിക്കണം’; നിർദേശവുമായി മെറ്റയുടെ ഓവർസൈറ്റ് ബോർഡ്
text_fields"ഷഹീദ്" (രക്തസാക്ഷി) എന്ന അറബി പദത്തിൻ്റെ പൊതുവായ ഉപയോഗത്തിന് മേലുള്ള നിരോധനം അവസാനിപ്പിക്കാൻ മെറ്റയുടെ മേൽനോട്ട ബോർഡ് ചൊവ്വാഴ്ച കമ്പനിയോട് ആവശ്യപ്പെട്ടു, മെറ്റ പ്ലാറ്റ്‌ഫോമിന്റെ ഉള്ളടക്കം നിരീക്ഷിക്കുന്ന ഓവർസൈറ്റ് ബോർഡിന്റെ ഒരു വർഷം നീണ്ട അവലോകനത്തിന് ശേഷം ഫേസ്ബുക്ക് ഉടമയുടെ സമീപനം കൂടിപ്പോയെന്ന് കണ്ടെത്തുകയായിരുന്നു. ഈ പദത്തിനുള്ള നിരോധനം ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും വാർത്താ റിപ്പോർട്ടിങ്ങിനെയും ബാധിച്ചതായും അവർ പറയുന്നു.
മെറ്റ ധനസഹായം നൽകുന്നതും എന്നാൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നതുമായ ബോർഡ്, അക്രമത്തിൻ്റെ വ്യക്തമായ സൂചനകളുമായി ബന്ധപ്പെടുത്തുമ്പോൾ അല്ലെങ്കിൽ മറ്റ് മെറ്റാ നിയമങ്ങൾ വെവ്വേറെ ലംഘിക്കുന്നുണ്ടെങ്കിൽ മാത്രമേ സോഷ്യൽ മീഡിയ ഭീമൻ "ഷഹീദ്" എന്ന വാക്ക് അടങ്ങിയ പോസ്റ്റുകൾ നീക്കം ചെയ്യാവൂ എന്ന് പറഞ്ഞു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഏറ്റവുമധികം സെൻസർ ചെയ്യപ്പെടുന്ന വാക്കാണ് ഷഹീദ്.
നിരവധി അർഥങ്ങളുള്ള ഷഹീദെന്ന പദത്തിന്റെ മതപരമായ പ്രാധാന്യവും ഭാഷാപരമായ സങ്കീർണതകളും ഉൾക്കൊള്ളാൻ മെറ്റ പാടുപെട്ടതായി ബോർഡ് ചൂണ്ടിക്കാട്ടുന്നു. അറബിയേതര ഭാഷകൾ സംസാരിക്കുന്നവരും (മിക്കപ്പോഴും മുസ്‌ലിംകൾ)കടമെടുത്ത വാക്കായി ഷഹീദെന്ന പദം മെറ്റ പ്ലാറ്റ്‌ഫോമിൽ ഉപയോഗിച്ചപ്പോൾ സെൻസർ ചെയ്യപ്പെട്ടുവെന്നും ബോർഡ് പറയുന്നു.
മെറ്റയുടെ സമീപനം ഫലസ്തീനികളുടെയും അറബി ഭാഷ സംസാരിക്കുന്ന മറ്റു ഉപയോക്താക്കളുടെയും മനുഷ്യാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി 2021ൽ മെറ്റ തന്നെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. മിഡിൽ ഈസ്റ്റിൽനിന്നടക്കമുള്ള ഉള്ളടക്കം കമ്പനി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് വർഷങ്ങളോളം വിമർശനം ഉയർന്നതിന് ശേഷമാണ് ഈ നിർദേശം വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.