അമേരിക്കയിൽ ഏഷ്യൻ സമൂഹം നേരിടുന്ന വംശവെറിയിൽ നടുക്കം രേഖപ്പെടുത്തി മൈക്രോസോഫ്റ്റ് സി.ഇ.ഒ
text_fieldsഏഷ്യൻ ജനവിഭാഗം അമേരിക്കയിലും ആഗോളതലത്തിലും നേരിടുന്ന വിദ്വേഷ സമീപനങ്ങളിൽ നടുക്കം രേഖപ്പെടുത്തി മൈക്രോസോഫ്റ്റ് സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ സത്യാ നാദെല്ല. ട്വിറ്ററിലാണ് അദ്ദേഹം തന്‍റെ അഭിപ്രായം പങ്കുവെച്ചത്. ''വംശീയതക്കും അക്രമത്തിനും നമ്മുടെ സമൂഹത്തിൽ യാതൊരു സ്ഥാനവുമില്ല. ഈ അനീതിക്കെതിരെ നിലകൊള്ളുന്നതിൽ ഞാൻ ഏഷ്യൻ, ഏഷ്യൻ-അമേരിക്കൻ സമൂഹവുമായി ഐക്യപ്പെടുന്നു" -അദ്ദേഹം കുറിച്ചു.
ഏഷ്യൻ സമൂഹത്തോടുള്ള വിദ്വേഷ സമീപനത്തിനെതിരെ അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഇട്ട ട്വീറ്റ് റീ-ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു നാദെല്ല പ്രതികരിച്ചത്. ''ഏഷ്യൻ - അമേരിക്കൻ പസഫിക് ദ്വീപ സമൂഹവും മൈക്രോസോഫ്റ്റിലെ ജീവനക്കാരടക്കം ലോകമെമ്പാടുമുള്ള മറ്റ് ഏഷ്യൻ സമൂഹവും വിദ്വേഷവും അക്രമവും അനുഭവിക്കുന്നത് തുടർക്കഥയാവുകയാണ്. ആഗോളതലത്തിൽ ഏഷ്യൻ സമൂഹവുമായി മൈക്രോസോഫ്റ്റ് ഐക്യപ്പെടുന്നു. ഒപ്പം വംശീയ അനീതി നേരിടാൻ അവരെ സഹായിക്കാൻ വേണ്ടി പ്രവർത്തിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്'' -മൈക്രേസോഫ്റ്റ് അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വ്യക്തമാക്കി.
2020 മാർച്ച് മുതൽ ഡിസംബർ വരെ അമേരിക്കയിലെ ഏഷ്യൻ വംശജർക്കെതിരായ ആക്രമണ കേസുകൾ റിപ്പോർട്ട് ചെയ്തത് 3000ത്തോളമാണെന്ന് ഏഷ്യൻ-അമേരിക്കൻ അഭിഭാഷക ഗ്രൂപ്പുകൾ അറിയിച്ചു.
I am appalled by the ongoing acts of hate against Asian Americans and the Asian community globally. Racism, hate and violence have no place in our society. I am united with the Asian and Asian American community in standing against this injustice. https://t.co/77z6gQqgBt
— Satya Nadella (@satyanadella) March 12, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.