ആസ്‌ട്രേലിയയിൽ 3.2 ബില്യൺ ഡോളറിന്‍റെ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്
text_fieldsകാൻബറ: ക്ലൗഡ് കമ്പ്യൂട്ടിംഗിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ശ്രദ്ധ കേന്ദ്രീകരിച്ച് ആസ്‌ട്രേലിയയിൽ 5 ബില്യൺ ഡോളർ (3.2 ബില്യൺ യു.എസ് ഡോളർ) നിക്ഷേപം പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സൈബർ പ്രതിരോധത്തെയും ഉത്തേജിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. 40 വർഷത്തെ ചരിത്രത്തിൽ ആസ്‌ട്രേലിയയിലെ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ നിക്ഷേപമാണിതെന്ന് കമ്പനി അറിയിച്ചു.
ഇടപാടിന്റെ വിശദാംശങ്ങൾ മൈക്രോസോഫ്റ്റും ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും ചേർന്ന് രൂപരേഖപ്പെടുത്തി. അമേരിക്കയിൽ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയതായിരുന്നു ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്. വാഷിംഗ്ടണിലെ ആസ്‌ട്രേലിയൻ എംബസിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അൽബനീസ് നിക്ഷേപത്തെ സ്വാഗതം ചെയ്തത്. സിഗ്നൽ ഡയറക്ടറേറ്റുമായുള്ള മൈക്രോസോഫ്റ്റിന്റെ പങ്കാളിത്തം സൈബർ ഭീഷണികളെ തിരിച്ചറിയാനും തടയാനും പ്രതികരിക്കാനുമുള്ള ആസ്‌ട്രേലിയയുടെ ശേഷി മെച്ചപ്പെടുത്തുമെന്ന് ആന്റണി അൽബാനീസ് പറഞ്ഞു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ മൈക്രോസോഫ്റ്റ് ഓസ്‌ട്രേലിയയിൽ ക്ലൗഡ് കംപ്യൂട്ടിംഗും എ.ഐ ഇൻഫ്രാസ്ട്രക്ചറും വിപുലീകരിക്കുമെന്നും കാൻബെറ, സിഡ്‌നി, മെൽബൺ എന്നിവിടങ്ങളിൽ ഇതിനകം തന്നെ 20 ഡാറ്റാ സെന്ററുകൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ആസ്‌ട്രേലിയൻ സൈബർ സെക്യൂരിറ്റി സെന്ററിൽ കഴിഞ്ഞ വർഷം 76,000 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാതെ ശ്രദ്ധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ആസ്‌ട്രേലിയയുടെ സൈബർ ചാര ഏജൻസിയായ ഓസ്‌ട്രേലിയൻ സിഗ്നൽസ് ഡയറക്ടറേറ്റുമായി ചേർന്ന് ഒരു "സൈബർ ഷീൽഡിൽ" പ്രവർത്തിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.