നിയമങ്ങൾ അടിച്ചേൽപ്പിച്ച് 'ഷി' സർക്കാർ; ലിങ്ക്ഡ്ഇന്നും ചൈനയിൽ പ്രവർത്തനം അവസാനിപ്പിച്ചു
text_fieldsമൈക്രോസോഫ്റ്റിന് കീഴിലുള്ള ഏറ്റവും വലിയ പ്രഫഷണൽ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ലിങ്ക്ഡ്ഇന്നും ചൈനയിൽ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. അവരുടെ ഗ്ലോബൽ സൈറ്റാണ് ചൈനയിൽ നിന്നും പിൻവലിച്ചിരിക്കുന്നത്. പകരം ജോബ് ലിസ്റ്റിങ് മാത്രം ഹോസ്റ്റ് ചെയ്യുന്ന സാധാരണ സൈറ്റായി രാജ്യത്ത് പ്രവർത്തനം തുടരാനാണ് അമേരിക്കൻ കമ്പനിയുടെ പദ്ധതി.
ചൈനയിൽ ഷി ജിൻപിങ് സർക്കാർ ഇന്റർനെറ്റ് സ്ഥാപനങ്ങൾക്കുമേൽ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിെൻറ ഏറ്റവും പുതിയ ഇരയാണ് ലിങ്ക്ഡ്ഇൻ. ചൈനീസ് വിപണിയിൽ നിലനിന്നിരുന്ന അവസാനത്തെ പാശ്ചാത്യ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിൽ ഒന്നുകൂടിയാണിത്. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട നെറ്റ്വർക്കിങ് സൈറ്റായ ലിങ്ക്ഡ്ഇൻ ചൈനീസ് നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കൽ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തനം നിർത്തിയത്.
നേരത്തെ ലിങ്ക്ഡ്ഇന്നിൽ ചില പത്രപ്രവർത്തകരുടെ പ്രൊഫൈലുകൾ ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കമ്പനി ചോദ്യങ്ങൾ നേരിട്ടതിനെ പിന്നാലെയാണ് കമ്പനിയുടെ നടപടി. തൊഴിൽ പരമായും വ്യക്തിപരമായുമുള്ള സൗഹൃദവും ബന്ധവും വളർത്തുകയും തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലിങ്ക്ഡ്ഇന്നിെൻറ പ്രവർത്തനം. ചൈനയിൽ 2014 ലായിരുന്നു ലിങ്ക്ഡ് ഇൻ ആരംഭിച്ചത്.
കഴിഞ്ഞ ദിവസം ചൈനയിലെ ആപ്പിൾ സ്റ്റോറിൽ നിന്നും ഖുർആൻ, ബൈബിൾ ആപ്പുകളും ആമസോണിെൻറ ഓഡിയോബുക് ആപ്പായ 'ഓഡിബിളും' നീക്കം ചെയ്യപ്പെട്ടത് ടെക് ലോകത്ത് ചർച്ചയായി മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.