ഗെയിമർമാർ ഇളകി; സുപ്രധാന തീരുമാനം പിൻവലിച്ച് മൈക്രോസോഫ്റ്റ്
text_fieldsലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള വിഡിയോ ഗെയിമിങ് ബ്രാൻറുകളിലൊന്നാണ് മൈക്രോസോഫ്റ്റിെൻറ എക്സ് ബോക്സ്. കൺസോൾ ഗെയിമിങ്ങിൽ അവർ വർഷങ്ങളായി പ്ലേസ്റ്റേഷനുമായി മത്സരത്തിലാണ്. ഇൗയടുത്താണ് എക്സ് ബോക്സ് അവരുടെ ഏറ്റവും പുതിയ വകഭേദം വിപണിയിലെത്തിച്ചത്. പുതിയ കൺസോൾ ചൂടപ്പം പോലെയാണ് വിറ്റുപോവുന്നത്.
എന്നാൽ, ഗെയിമർമാരെ നിരാശരാക്കുന്ന ഒരു പ്രഖ്യാപനം മൈക്രോസോഫ്റ്റ് നടത്തുകയുണ്ടായി. എക്സ്ബോക്സ് ലൈവ് ഗോൾഡ് സബ്സ്ക്രിപ്ഷെൻറ ചാർജ് വർധിപ്പിച്ചതായിരുന്നു അത്. ഒാൺലൈൻ മൾട്ടിപ്ലെയർ, ഗെയിം ഡിസ്കൗണ്ടുകൾ, എല്ലാ മാസവും രണ്ട് സൗജന്യ ഗെയിമുകൾ പോലുള്ള പ്രീമിയം ഫീച്ചറുകൾ നൽകുന്ന എക്സ്ബോക്സ് ലൈവ് ഗോൾഡ് പ്ലാനിെൻറ വിവിധ പ്ലാനുകൾക്കാണ് വില കൂട്ടിയത്.
എന്നാൽ, ഗെയിമർമാർ സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ പ്രതിഷേധമറിയിച്ച് രംഗത്തെത്തുകയായിരുന്നു. മൈക്രോസോഫ്റ്റിനെതിരെ അവർ സംഘടിക്കുക തന്നെ ചെയ്തു. പിന്നാലെ തീരുമാനം തിരുത്തി ടെക് ഭീമൻ രംഗത്തെത്തി. 'ഞങ്ങൾക്ക് തെറ്റുപറ്റി. ഞങ്ങളോട് നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. ചങ്ങാതിമാരുമായി ചേർന്ന് കളിക്കുന്നത് ഗെയിമിെൻറ ഒരു പ്രധാന ഭാഗം തന്നെയാണ്. മാത്രമല്ല, എല്ലാ ദിവസവും അതാഗ്രഹിക്കുന്ന ആളുകളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ നിന്നും ഞങ്ങൾ പരാജയപ്പെട്ടു. തൽഫലമായി, എക്സ്ബോക്സ് ലൈവ് ഗോൾഡ് വിലയിൽ മാറ്റം വരുത്തേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു, " -കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ എഴുതി.
എക്സ്ബോക്സ് ഉപയോക്താക്കളുമായി ബന്ധപ്പെടാൻ ഒരു പടി കൂടി മുന്നോട്ട് പോവുകയാണെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. എക്സ്ബോക്സിൽ സൗജന്യമായി കളിക്കാവുന്ന ഗെയിമുകൾക്ക് ഓൺലൈൻ പ്ലേയ്ക്കായി ഇനി എക്സ്ബോക്സ് ലൈവ് ഗോൾഡ് സബ്സ്ക്രിപ്ഷൻ ആവശ്യമില്ലെന്നും കമ്പനി പറഞ്ഞു.
ഒരു മാസത്തെ എക്സ്ബോക്സ് ലൈവ് ഗോൾഡ് സബ്സ്ക്രിപ്ഷൻ പ്ലാൻ 10 ഡോളറിൽ നിന്ന് 11 ഡോളറാക്കിയിട്ടായിരുന്നു ഉയർത്തിയത്. മൂന്ന് മാസത്തെ പ്ലാൻ 25 ഡോളറിൽ നിന്നും 30 ഡോളറാക്കിയപ്പോൾ, ആറ് മാസത്തെ പ്ലാൻ 40 ഡോളറിൽ നിന്ന് 60 ഡോളറാക്കിയും കൂട്ടി. ഗെയിമർമാരുടെ പ്രതിഷേധം കാരണം മൈക്രോസോഫ്റ്റ് പുതിയ ഉപയോക്താക്കൾക്ക് മാത്രമേ പുതുക്കിയ വിലയിൽ ആറ് മാസത്തെയും 12 മാസത്തെയും ലൈവ് ഗോൾഡ് മെമ്പർഷിപ്പ് നൽകുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.