Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവിൻഡോസ് 10:...

വിൻഡോസ് 10: മൈക്രോസോഫ്റ്റ് പണികൊടുക്കാൻ പോകുന്നത് 24 കോടി കംപ്യൂട്ടറുകൾക്ക്

text_fields
bookmark_border
വിൻഡോസ് 10: മൈക്രോസോഫ്റ്റ് പണികൊടുക്കാൻ പോകുന്നത് 24 കോടി കംപ്യൂട്ടറുകൾക്ക്
cancel

വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കാനൊരുങ്ങുന്നതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചതോടെ അത് ബാധിക്കുക ലോകമെമ്പാടുമുള്ള 24 കോടി കംപ്യൂട്ടറുകളെയാകും. അത്രയും കംപ്യൂട്ടറുകൾക്കുള്ള സാങ്കേതിക പിന്തുണ അവസാനിക്കുന്നത് വലിയ രീതിയില്‍ ഇ-വേസ്റ്റ് കുന്നുകൂടാനിടയാക്കുമെന്ന് അനലിറ്റിക് സ്ഥാപനമായ കനാലിസ് റിസര്‍ച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.

മൈക്രോസോഫ്റ്റിന്റെ തീരുമാനവുമായി മുന്നോട്ടുപോയാൽ സൃഷ്ടിക്കപ്പെടാൻ പോകുന്ന ഇലക്ട്രോണിക് മാലിന്യത്തിന്റെ ആകെ ഭാരം എന്ന് പറയുന്നത് ഏകദേശം 48 കോടി കിലോഗ്രാം ആണ്. ഇത് 3,20,000 കാറുകള്‍ക്ക് തുല്യമായിരിക്കുമെന്നും റിസേർച്ചിൽ പറയുന്നു.

2025 ഒക്ടോബറോടെ വിന്‍ഡോസ് 10നുള്ള സപ്പോര്‍ട്ട് നിര്‍ത്തലാക്കുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. 2028 ഒക്ടോബര്‍ വരെ വിന്‍ഡോസ് 10 ഉപകരണങ്ങള്‍ക്ക് സുരക്ഷാ അപ്‌ഡേറ്റുകള്‍ നല്‍കുമെങ്കിലും അതിന് വാര്‍ഷിക നിരക്ക് ഈടാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഒഎസ് സപ്പോര്‍ട്ട് ലഭിക്കാതിരുന്നാലും വര്‍ഷങ്ങളോളം പല പിസികളും ഉപയോഗിക്കാനാവുമെങ്കിലും സുരക്ഷാ അപ്ഡേറ്റുകളില്ലാത്തതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്നാണ് കനാലിസിന്റെ റിസര്‍ച്ചിൽ പറയുന്നത്.

ഇ.എസ്.യു

പഴയ വേർഷനിൽ തുടരേണ്ടവർക്കായി വിൻഡോസ് 10-നുള്ള വിപുലീകൃത സുരക്ഷാ അപ്‌ഡേറ്റുകളുമായി മൈക്രോസോഫ്റ്റ് വരികയാണ്. വാണിജ്യ ഉപഭോക്താക്കൾ, സംരംഭങ്ങൾ, വ്യക്തിഗത ഉപഭോക്താക്കൾ എന്നിവർ വിൻഡോസ് 10-ൽ തുടരാൻ മൈക്രോസോഫ്റ്റിന്റെ പുതിയ ഇ.എസ്.യു (ESU -Extended Security Updates) പ്രോഗ്രാമിൽ എൻറോൻ ചെയ്യേണ്ടതായുണ്ട്. എന്നാൽ, പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്ന വ്യക്തികൾ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് അടയ്‌ക്കേണ്ടി വരും.

ഇ.എസ്.യു പ്രോഗ്രാമിൽ സബ്സ്ക്രിപ്ഷൻ എടുത്ത ആർക്കും പ്രധാനപ്പെട്ടതും നിർണായകവുമായ എല്ലാ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഒരിക്കൽ എൻറോൾ ചെയ്ത ഉപയോക്താക്കൾക്ക് അടുത്ത മൂന്ന് വർഷത്തേക്ക് തുടരാം. വിൻഡോസ് 7ന് പിന്തുണ നിർത്തലാക്കിയ സമയത്തും മൈക്രോസോഫ്റ്റ് ഇത്തരത്തിൽ ഇ.എസ്.യു പ്രോ​ഗ്രാമുമായി എത്തിയിരുന്നു.

ഇ.എസ്.യു പ്രാപ്തമാക്കിയ വിൻഡോസ് 10 പരിതസ്ഥിതിയിൽ, ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുകളൊന്നും കൂടാതെ (കോപൈലറ്റ് ഒഴികെ) വിശ്വസനീയമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം തുടർന്നും ഉപയോഗിക്കാവുന്നതാണ്. പ്രോഗ്രാം സുരക്ഷാ അപ്‌ഡേറ്റുകൾ മാത്രമേ നൽകുകയുള്ളൂ. 2025 ഒക്ടോബറിൽ വിൻഡോസ് 10-ന്റെ EOL ഘട്ടത്തിന് ശേഷം ഒരു പുതിയ ഫീച്ചറും ലഭ്യമാകില്ല. നിലവിൽ ഇ.എസ്.യു പ്രോഗ്രാമിന് ഈടാക്കുന്ന ചാർജിനെ കുറിച്ച് മൈക്രോസോഫ്റ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അതൊരു വാർഷക ചാർജായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Windows 10MicrosoftComputers
News Summary - Microsoft's Departure from Windows 10; 24 crore computers to landfill
Next Story