‘മൊണാലിസ’യെയും വിടാതെ എ.ഐ; റാപ്പ് പാടുന്ന വിഡിയോ വൈറൽ, പിന്നിൽ മൈക്രോസോഫ്റ്റിന്റെ വാസ-1
text_fieldsഅടുത്തിടെ മൈക്രോസോഫ്റ്റ് ഒരു പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ) മോഡൽ അവതരിപ്പിച്ചിരുന്നു. VASA-1 എന്ന് വിളിക്കപ്പെടുന്ന, എ.ഐ ഇമേജ്-ടു-വിഡിയോ മോഡൽ, ചിത്രങ്ങളിലുള്ള ആളുകളുടെ മുഖത്ത് ആനിമേഷനുകൾ വരുത്തും. അതെ, നിങ്ങളുടെ ചിത്രം മാത്രം നൽകിയാൽ മതി, അത് ഉപയോഗിച്ച് സംസാരിക്കുന്ന ഹൈപ്പർ-റിയലിസ്റ്റിക് വീഡിയോകൾ സൃഷ്ടിക്കാൻ എ.ഐ മോഡലിന് കഴിയും.
ലിയനാർഡോ ഡാ വിഞ്ചിയുടെ ലോക പ്രശസ്തമായ ചിത്രമാണ് മൊണാലിസ. സോഷ്യൽമീഡിയയിൽ ഇപ്പോൾ മൊണാലിസയാണ് തരംഗമാകുന്നത്. കാര്യം മറ്റൊന്നുമല്ല, മൊണാലിസ് ന്യൂജൻ റാപ്പ് ആപലിക്കുന്ന വിഡിയോ മൈക്രോസോഫ്റ്റിന്റെ വാസാ-1 എന്ന എഐ ആപ്പ് ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുകയാണ് ഒരു വിരുതൻ. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക എക്‌സ് പേജിൽ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പല ഭാവങ്ങൾ മുഖത്ത് വരുത്താൻ വാസ-1ന് സാധിക്കും. മുഖത്തിന്‍റെ ഭാവങ്ങൾ, തലയുടെ ചലനങ്ങൾ എന്നിവ ക്യാപ്‌ചർ ചെയ്യുന്നതിനൊപ്പം ഇഷ്ടമുള്ള ഓഡിയോയുമായി സമന്വയിപ്പിക്കുന്ന തരത്തിൽ ചുണ്ടുകളുടെ ചലനങ്ങൾ സൃഷ്ടിക്കാനും എ.ഐ ആപ്പിന് സാധിക്കും
അതേസമയം മൈക്രോസോഫ്റ്റിന്‍റെ എ.ഐ ടെക്നോളജിയെ ആളുകള്‍ വാനോളം പുകഴ്ത്തുമ്പോഴും അതിന് പിന്നിലെ ഒളിച്ചിരിക്കുന്ന അപകടത്തെ കുറിച്ചും ചിലർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
മൊണാലിസയുടേതു മാത്രമല്ല, മറ്റ് നിരവധി പ്രമുഖരുടെ വിഡിയോകൾ പുതിയ എ.ഐ ആപ്പ് ഉപയോഗിച്ച് സൃഷ്ടിച്ചിട്ടുണ്ട്. അവയെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.