ആപ്പാകാതെ നോക്കാം മൊബൈൽ ആപുകൾ
text_fieldsവ്യത്യസ്ഥ ആവശ്യങ്ങൾക്കുള്ള നിരവധി മൊബൈൽ ആപുകൾ നമുക്ക് ലഭ്യമാണ്. ഏറെ ഉപകാരമുള്ള സുരക്ഷിത ആപുകളും വ്യാജ ആപ്പുകളും വരെ അതിൽപ്പെടും. പലപ്പോഴും ആപുകൾ 'പണി' തരുന്നത് ഇക്കാലത്ത് പതിവ് സംഭവമാണ്. ഫോണിൽനിന്ന് രഹസ്യവിവരങ്ങൾ ചോർത്തുന്നതുൾപ്പെടെ ഗുരുതര സംഭവങ്ങളും അതിൽപ്പെടും. വ്യാജ ആപുകൾ തന്നെയാണ് പ്രധാന പ്രശ്നക്കാരൻ. ഇത് ഒഴിവാക്കുന്നതിനായുള്ള ഒരേയൊരു പോംവഴി ആപുകൾ പരിശോധിച്ച് വിലയിരുത്തി ഡൗൺലോഡ് ചെയ്യുക എന്നുള്ളതാണ്. അതിനായി സുരക്ഷയുടെ ഭാഗമായി ചില നിർദ്ദേശങ്ങൾ നൽകുകയാണ് കേരള പൊലീസ്.
-ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക.
-ഗൂഗിൾ വഴി സെർച്ച് ചെയ്ത് കിട്ടുന്ന ലിങ്കുകൾ, ഇ-മെയിൽ സോഷ്യൽ മീഡിയ വഴിയും ലഭിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് ആപുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.
-മൊബൈൽ ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം, ആന്‍റിവൈറസ് സോഫ്റ്റ് വെയറുകൾ അടിക്കടി അപ്‌ഡേറ്റ് ചെയ്യുക.
-വളരെ അത്യാവശ്യമായവ ഒഴിച്ച് ബാക്കിയുള്ള ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക
-ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവ ആവശ്യപ്പെടുന്ന അനുമതികൾ പരിശോധിക്കുകയും ആപിന്‍റെ പ്രവർത്തനത്തിന് ആവശ്യമില്ലാത്ത പെർമിഷനുകൾ കൊടുക്കാതിരിക്കുകയും ചെയ്യുക.
-ആപുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂ എന്നിവയെ കുറിച്ച് വിലയിരുത്തുക.
-മൊബൈൽ ഫോൺ വാങ്ങുമ്പോഴും സർവ്വീസ് ചെയ്ത ശേഷവും ഫാക്ടറി റീസെറ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.