ഇന്ത്യയിൽ ഇൻറർനെറ്റ് വേഗതയിൽ വൻ വളർച്ചയെന്ന് ഊക്ല; ഒന്നാം സ്ഥാനം നിലനിർത്തി യു.എ.ഇ
text_fieldsഇന്ത്യയിൽ ഇൻറർനെറ്റ് വേഗതയിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വലിയ വളർച്ച രേഖപ്പെടുത്തിയതായി ആഗോള ഇൻറർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്ല. ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയ എറ്റവും കൂടിയ ശരാശരി ഇൻറർനെറ്റ് വേഗതയാണ് ജൂൺ മാസത്തിലേതെന്നും ഊക്ല പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കഴിഞ്ഞ രണ്ടുമാസമായി ഇന്ത്യ തുടർച്ചയായി ആഗോള ഇൻറർനെറ്റ് വേഗതയിൽ വളർച്ചയാണ് രേഖപ്പെടുത്തുന്നതെന്നും ഊക്ല വ്യക്തമാക്കി.
ജൂൺ മാസത്തിൽ ശരാശരി മൊബൈൽ ഡൗൺലോഡ് സ്പീഡ് 15.34 എം.ബി.പി.എസിൽ നിന്ന് 16.3 ശതമാനം വളർന്ന് 17.84 എം.ബി.പി.എസിലെത്തി. കൂടാതെ ബ്രോഡ്ബാൻഡിെൻറ വേഗത 4.53 ശതമാനം വളർച്ച കൈവരിച്ച് 58.17 എം.ബി.പി.എസിലെത്തി. നേരത്തെ 55.65 എം.ബി.പി.എസ് ആയിരുന്നു ബ്രോഡ്ബാൻഡിെൻറ ഇൻറർനെറ്റ് വേഗത. ഈ വളർച്ചയോടെ ആഗോള ഇൻറർനെറ്റ് വേഗത പട്ടികയിലെ മൊബൈൽ ഡാറ്റ വേഗതയിൽ ഇന്ത്യ ആറ് സ്ഥാനം മെച്ചപ്പെടുത്തി 122-ാം സ്ഥാനത്തായി. ബ്രോഡ്ബാൻഡ് വേഗതയിൽ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 70-ാം സ്ഥാനത്തവും കരസ്ഥമാക്കി.
മൊബൈൽ ഇന്‍റര്‍നെറ്റ് ഡൗൺലോഡ് വേഗതയിൽ കഴിഞ്ഞ വർഷം ജൂണിലെ വേഗതവച്ചു പരിശോധിക്കുമ്പോൾ 46.71 ശതമാനം വളർച്ചയാണ് ഒരു വർഷം കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ശരാശരി മൊബൈൽ ഇൻറർനെറ്റ് ഡൗൺലോഡ് വേഗത 12.16 എം.ബി.പി.എസായിരുന്നു. ഇപ്പോഴത് 17.84 എം.ബി.പി.എസാണ്. അതേസമയം മൊബൈൽ ഇൻറർനെറ്റ് ഡൗൺലോഡ് വേഗതയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി യു.എ.ഇയാണ് മുമ്പിൽ. 193.51 എംബിപിഎസാണ് യു.എ.ഇയിലെ ശരാശരി മൊബൈൽ ഇൻറർനെറ്റ് ഡൗൺലോഡ് വേഗത.
180.45 എംബിപിഎസുമായി സൗത്ത് കൊറിയയാണ് പട്ടികയിൽ രണ്ടാമത്. ഫിക്‌സഡ് ബ്രോഡ്ബാൻഡ് ഡൗൺലോഡ് സ്പീഡിൽ കഴിഞ്ഞ വർഷം ജൂണിനേക്കാൾ 52.32 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഫിക്‌സഡ് ബ്രോഡ്ബാൻഡ് ഡൗൺലോഡ് വേഗത 38.19 എംബിപിഎസായിരുന്നു ഇപ്പോഴത് 52.32 എംബിപിഎസാണ്. മൊണാകോയാണ് ഫിക്‌സഡ് ബ്രോഡ്ബാൻഡ് ഡൗൺലോഡ് വേഗതയിൽ ഒന്നാമത് 260.74 എംബിപിഎസാണ് അവിടുത്തെ വേഗത. സിംഗപ്പൂരും ഹോങ്കോങാണ് പട്ടികയിൽ രണ്ടാമതും മൂന്നാമതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.