Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവെടിയുണ്ട തടഞ്ഞ് മൊബൈൽ...

വെടിയുണ്ട തടഞ്ഞ് മൊബൈൽ ഫോൺ!; സൈനികന് 'രണ്ടാം ജന്മം'

text_fields
bookmark_border
വെടിയുണ്ട തടഞ്ഞ് മൊബൈൽ ഫോൺ!; സൈനികന് രണ്ടാം ജന്മം
cancel
Listen to this Article

റഷ്യയുമായുള്ള യുദ്ധത്തിനിടെ വെടിയുണ്ട തടഞ്ഞ് യു​ക്രെയ്ൻ സൈനികന്റെ ജീവൻ രക്ഷിച്ച് ​സമൂഹ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഒരു മൊബൈൽ ഫോൺ. തന്റെ ബാക്ക്പാക്കിൽ വെച്ച ഐഫോൺ 11 പ്രോയാണ് ബുള്ളറ്റിൽനിന്ന് സൈനികന് രക്ഷയായത്.


സമൂഹ മാധ്യമങ്ങളിൽ ​തരംഗമായ വിഡിയോയിൽ സൈനികൻ തന്റെ ബാക്ക്പാക്കിൽനിന്ന് ഐഫോൺ പുറത്തെടുക്കുന്നത് കാണിക്കുന്നു. ബുള്ളറ്റ് തുളച്ചുകയറിയ അടയാളമുള്ള ഫോൺ പൂർണമായി തകർന്ന നിലയിലാണ്. എന്നാൽ, 2019 മോഡൽ ഫോൺ ഇല്ലായിരുന്നെങ്കിൽ ബുള്ളറ്റ് ശരീരത്തിൽ തുളച്ചുകയറുമായിരുന്നെന്നാണ് സൈനികൻ പറയുന്നത്.

ഫെബ്രുവരി 24നാണ് റഷ്യ യു​ക്രെയ്നെതിരെ സൈനിക നടപടി ആരംഭിച്ചത്. ആയിരക്കണക്കിനാളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleApplesmartphonesmartphoneapple iphoneapple iphoneiPhone 11 ProRussia-Ukraine Warsaves soldiers life
News Summary - mobile phone blocked Bullet!; Ukrainian soldier gets 'second birth'
Next Story