സുന്ദർ പിച്ചൈ, ടിം കുക്ക്, സത്യ നാദെല്ല; മോദിക്കായി വൈറ്റ് ഹൗസിൽ ഒരുക്കിയ വിരുന്നിൽ അതിഥികളായി പ്രമുഖർ
text_fieldsവാഷിങ്ടൺ: അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച വിരുന്നിൽ അതിഥികളായി പ്രമുഖർ. വ്യവസായിയും ശതകോടീശ്വരനുമായ മുകേഷ് അംബാനി, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, ആപ്പിൾ സി.ഇ.ഒ ടിം കുക്ക് എന്നിവർ വിരുന്നിൽ പങ്കെടുത്തു. 400ഓളം പേരെയാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും വൈറ്റ് ഹൗസിലെ പുൽതകിടിയിൽ ഒരുക്കിയ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്.
വ്യവസായികളായ ആനന്ദ് മഹീന്ദ്ര, പെപ്സികോ മുൻ മേധാവി ഇന്ദ്ര നൂയി, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല, അഡോബ് സി.ഇ.ഒ ശാന്തനു നാരായൺ, മനുഷ്യാവകാശ പ്രവർത്തകൻ മാർട്ടിൻ ലൂഥർ കിങ് മൂന്നാമൻ, ടെന്നിസ് ഇതിഹാസം ബില്ലി ജീൻ കിങ്, സിനിമ സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻ, ഫാഷൻ ഡിസൈനർ റാൽഫ് ലോറെൻ, ഗ്രാമി അവാർഡ് ജേതാവ് ജോഷ്വ ബെൽ, സംരംഭകൻ ഫ്രാങ്ക് ഇസ്ലാം, ഇൻഡോ- അമേരിക്കൻ നിയമ നിർമാതാക്കളായ പ്രമീള ജയപാൽ, ശ്രീ തനേദാർ, റോ ഖന്ന, അമി ബെറ, രാജ കൃഷ്ണമൂർത്തി എന്നിവരും പങ്കെടുത്തു.
യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കർ, ബൈഡൻ കുടുംബാംഗങ്ങളായ ഹണ്ടർ ബൈഡൻ, ആഷ്ലി ബൈഡൻ, ജെയിംസ് ബൈഡൻ, നവോമി ബൈഡൻ നീൽ എന്നിവരും വിരുന്നിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.