കൂടുതല്‍ സുരക്ഷിതമായ സോഷ്യല്‍ മീഡിയ ആപ്പുമായി ഇന്ത്യന്‍ കമ്പനി
text_fieldsകൊച്ചി: ഡേറ്റാ സെൻറർ, ക്ലൗഡ് സേവന കമ്പനിയായ എൻ.എക്സ്റ്റ്.ജെെൻറ ബി2സി സ്ഥാപനമായ മള്‍ട്ടി വേഴ്സ് ടെക്നോളജീസ് ബഹുമുഖ സോഷ്യല്‍ നെറ്റ് വര്ക്കിംഗിനുളള്ള ആപ്പ് ഇന്‍:കൊളാബ് വിപണിയിലിറക്കി. ഏറ്റവും ഉയര്‍ന്ന സുരക്ഷിതത്വമാണ് ആന്‍ഡ്രോയ്ഡ്, ആപ്പ്ള്‍ ഫോണുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പിന്റേതെന്ന് മള്ട്ടിവേഴ്സിെൻറ എം.ഡിയും നെക്സ്റ്റ്ജെന്‍ എം.ഡിയും സി.ഇ.ഒയുമായ എ.എസ് രാജഗോപാല്‍ പറഞ്ഞു.
വികേന്ദ്രീകൃത ക്ലൗഡ് വോള്‍ട്ടില്‍ സുരക്ഷിതമായ ഡേറ്റാ സ്റ്റോറേജിനുള്ള 5ജിബി സൗജന്യ സ്പേസ്, പൊതുആപ്പിനു കീഴില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മൈക്രോആപ്പുകള് രൂപികരിക്കാനുള്ള സൗകര്യം, ഒരു സ്ഥാപനത്തിെൻറ ജീവനക്കാര്‍ക്ക് സുരക്ഷിതമായി വിവരങ്ങള്‍ കൈമാറാവുന്ന ഇന്ഫിനിറ്റ്വോള്ട്ട്, ഉള്ളടക്കത്തിെൻറ സാധുത പരിശോധിക്കുന്നതിനുള്ള എ.ഐ-അധിഷ്ഠിത അല്‍ഗോരിതങ്ങള്‍ തുടങ്ങിയവയാണ് ഇന്‍:കൊളാബിെൻറ പ്രധാന സവിശേഷതകള്‍. ഒരു അക്കൗണ്ടിനു കീഴില്‍ പൊതുവായും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും ഉദ്ദേശിച്ചുള്ള വ്യത്യസ്ത പെഴ്സൊണകള് ഉപയോഗിക്കാനും സൗകര്യമുണ്ട്. പ്രാദേശിക ബിസിനസ്സുകളെ ഉദ്ദേശിച്ചുള്ള ലൈവ്-ലോക്കല്‍ എന്ന സേവനവും ആപ്പിെൻറ ഭാഗമാണ്.
വ്യത്യസ്ത തരം സോഷ്യല്‍ മീഡിയാ ആപ്പുകളുടെ സേവനങ്ങള്‍ ഒരുമിപ്പിക്കുന്നതും ഒരു ടെക്ഭീമന് വികസിപ്പിച്ചെടുത്തതുമായതിനാല് വിവിധ ചൈനീസ് ആപ്പുകള്‍ നിരോധിക്കപ്പെട്ടതിെൻറ പശ്ചാത്തലത്തില്‍ വന്‍വളര്‍ച്ചാ സാധ്യതയാണ് ഇന്‍:കൊളാബിന് കമ്പനി പ്രതീക്ഷിക്കുന്നത്. കോവിഡ് മൂലം കൂടുതല്‍ ആളുകള്‍ വീട്ടിലിരിയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതും സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഉപയോഗിക്കാനാവുന്നതും ആപ്പിന് ഗുണമാകും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ https://play.google.com/store/apps/details?id=com.multiverse.incollab എന്ന ലിങ്കില്‍ നിന്നും ആപ്പ്ള്‍ ഫോണുകളില്‍ https://apps.apple.com/in/app/in-collab/id1525364007 ലിങ്കില്‍ നിന്നും ഇന്‍:കൊളാബ് ഡൗണ്‍ലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.