2021-ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജികളേത്..? അറിയാം
text_fieldsഇമോജികളില്ലാത്ത ചാറ്റിങ് സങ്കൽപ്പിക്കാൻ കഴിയാത്ത കാലത്താണ് നാം ജീവിക്കുന്നത്. വാട്സ്ആപ്പ് അടക്കമുള്ള സന്ദേശമയക്കൽ ആപ്പുകളിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും അക്ഷരങ്ങൾക്കൊപ്പം ഇമോജികളും ധാരാളമായി ഉപയോഗിക്കപ്പെടാറുണ്ട്.
അതേസമയം, 2021 അവസാനിക്കാനിരിക്കെ ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട ഇമോജികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ടെക് സ്ഥാപനമായ യൂണികോഡ് കണ്‍സോര്‍ഷ്യം.
അവരുടെ കണക്കുകൾ അനുസരിച്ച്, 2021-ൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച ഇമോജി 'സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന' ഇമോജിയാണ് (Face with tears of joy). ലിസ്റ്റിൽ ഇടംപിടിച്ച മറ്റ് ഇമോജികളേക്കാൾ അഞ്ച് ശതമാനം കുടുതൽ ഈ ഇമോജി ഉപയോഗിക്കപ്പെട്ടു എന്നാണ് കണക്കുകൾ പറയുന്നത്.
രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ചുവന്ന ഹൃദയമാണ്(Red Heart). പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് (ROFL) മൂന്നാമത്. തംബ്സ് അപ്പും കരയുന്ന ഇമോജിയും കൈകൂപ്പുന്ന ഇമോജിയും നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ ഇടംപിടിച്ചു.
ഇമോജികളുടെ വിവിധ വിഭാഗങ്ങളിൽ ഫ്ലാഗുകൾക്കാണ് ഏറ്റവും ഡിമാന്‍റ് കുറവ്. അതേസമയം, മുഖത്തിന്‍റെയും ശരീര ഭാഗങ്ങളുടെയും ഇമോജി വിഭാഗത്തിന് വലിയ ഡിമാന്‍റുമാണ്. വാഹനങ്ങളുടെ വിഭാഗത്തിൽ റോക്കറ്റിനാണ് ആരാധകർ കൂടുതൽ. അതേസമയം, പൂച്ചണ്ട് ഇമോജിക്കും ചിത്രശലഭ ഇമോജിക്കും ആരാധകർ കുറവല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.