ബി.എസ്.എൻ.എൽ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളെ പുകഴ്ത്തി അംബാനി
text_fieldsന്യൂഡൽഹി: 5ജി സേവനത്തിന്റെ പുറത്തിറക്കൽ ചടങ്ങിനിടെ ബി.എസ്.എൻ.എല്ലിനെ പരാമർശിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ബി.എസ്.എൻ.എല്ലിന്റെ സാന്നിധ്യം ടെലികോം സെക്ടറിൽ ബാലൻസിങ് കൊണ്ടു വരുമെന്ന് മുകേഷ് അംബാനി പറഞ്ഞു. സർക്കാർ കമ്പനിയുടെ സാന്നിധ്യം പ്രധാനപ്പെട്ട സെക്ടറിൽ അനിവാര്യമാണെന്ന സൂചനയാണ് മുകേഷ് അംബാനി നൽകിയത്.
ബി.എസ്.എൻ.എല്ലിനെ ശാക്തീകരിക്കാനുള്ള കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രമങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.സാങ്കേതിക മേന്മയുള്ളതും ചെലവ് കുറഞ്ഞതുമായ ഇന്റർനെറ്റാണ് ഇന്ത്യയിൽ നിലവിലുള്ളതെന്നും അംബാനി പറഞ്ഞു. ഇന്ത്യൻ മൊബൈൽ കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു റിലയൻസ് ഇൻഡ്സ്ട്രീസ് തലവൻ.
രാജ്യത്തെ എല്ലാ നഗരങ്ങളിലും അടുത്ത വർഷം ഡിസംബറിന് മുമ്പ് ജിയോ 5ജിയെത്തിക്കും. നാല് നഗരങ്ങളിൽ ദീപാവലിക്ക് മുമ്പ് സേവനം ലഭ്യമാക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. 5ജി എത്തുന്നതോടെ വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസ സേവനങ്ങൾ ലഭ്യമാകും. ആരോഗ്യരംഗത്തും അത് പുരോഗതിയുണ്ടാക്കും. ചെറുകിട വ്യവസായ മേഖലയിൽ തുടങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വരെ 5ജി പുരോഗതിയുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.