രാത്രിനേരങ്ങളിൽ റഷ്യൻ ടാങ്കുകൾ തകർക്കാൻ യുക്രെയ്ന് സഹായവുമായി ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്
text_fieldsറഷ്യയുടെ ആക്രമണം തുടരുന്ന യുക്രെയ്നിൽ പലയിടങ്ങളിലും ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ട നിലയിലാണ്. വ്യോമാക്രമണവും ബോംബാക്രമണവും കാരണം, ബ്രോഡ്ബാൻഡ് കണക്ഷനുകളടക്കം താറുമാറായിരിക്കുകയാണ്. അത് രാജ്യത്ത് വലിയ പ്രതിസന്ധിയായി തുടരവേ, യുക്രെയ്ൻ ഭരണാധികാരികളുടെ അപേക്ഷ പ്രകാരം ഇലോൺ മസ്ക് സഹായവുമായി എത്തിയിരുന്നു.
സ്റ്റാർലിങ്ക് എന്ന തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനി മുഖേന യുക്രെയ്നിലെ ജനങ്ങൾക്കും സൈനികർക്കും അതിവേഗ ഇന്റർനെറ്റ് സേവനം അദ്ദേഹം ഒരുക്കുകയായിരുന്നു. അതിനായി സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ലഭിക്കുന്നതിനുള്ള ആന്റിനകളും അനുബന്ധ ഉപകരണങ്ങളും എത്തിച്ചുനല്‍കുകയും ചെയ്തു. റഷ്യയുടെ ഭാഗത്ത് നിന്നും അതിനെതിരെ പ്രതികരണങ്ങൾ ഉണ്ടായെങ്കിലും മസ്ക് കുലുങ്ങിയിരുന്നില്ല.
എന്നാലിപ്പോൾ, യുക്രെയ്ന് റഷ്യക്കെതിരെ ആക്രമണം നടത്താനുള്ള സഹായവും അദ്ദേഹം സ്റ്റാർലിങ്ക് വഴി ഒരുക്കിയിരിക്കുകയാണ്. രാത്രി നേരങ്ങളിൽ റഷ്യൻ ടാങ്കുകളും കമാൻഡ് ട്രക്കുകളും തകർക്കാനായി യുക്രെയ്ൻ ഡ്രോൺ യൂണിറ്റിനെയാണ് സ്റ്റാർലിങ്ക് സിസ്റ്റം സഹായിക്കുന്നത്.
തെർമൽ കാമറകളുള്ള ഡ്രോൺ രാത്രി നേരങ്ങളിലും റഷ്യൻ മിലിറ്ററി വാഹനങ്ങളും ട്രക്കുകളും സ്‍പോട്ട് ചെയ്യാൻ സഹായിക്കും. ആന്റി-ടാങ്ക് ഗ്രനേഡുകൾ കൃത്യമായി ലക്ഷ്യസ്ഥാനത്ത് നിക്ഷേപിക്കാൻ വേണ്ടി പരിഷ്കരിച്ച ഡ്രോൺ, പ്രവർത്തിപ്പിക്കുന്ന ആളുമായി കണക്ട് ചെയ്യാനുള്ള അതിവേഗ ഇന്റർനെറ്റ് നൽകുക സ്റ്റാർലിങ്ക് ആയിരിക്കും. അതിനാൽ ഇൻറർനെറ്റിലോ വൈദ്യുതി മുടക്കത്തിലോ പോലും യുക്രെയ്ൻ മിലട്ടറിക്ക് ഡ്രോൺ പ്രവർത്തിപ്പിക്കാനാകുമെന്ന് സ്റ്റാർലിങ്ക് ഇൻറർനെറ്റ് സിസ്റ്റം ഉറപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.