ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ മലിനീകരണ തോത് കണ്ടുപിടിക്കാം , ഉപഗ്രഹം വിക്ഷേപിച്ച് നാസയും സ്പേസ് എക്സും
text_fieldsനാസയും സ്പേസ് എക്‌സും ചേർന്ന് ആദ്യ ബഹിരാകാശ മലിനീകരണ ട്രാക്കിംഗ് ഉപകരണം പുറത്തിറക്കി, ഇത് വടക്കേ അമേരിക്കയിലുടനീളം വായുവിന്റെ ഗുണനിലവാരം ട്രാക്കുചെയ്യും.ഏപ്രിൽ 7 ന് ഫ്ലോറിഡയിലെ കേപ് കനാവറൽ ബഹിരാകാശ സേനാ നിലയത്തിൽ നിന്നാണ് ട്രോപോസ്‌ഫെറിക് എമ്മിഷൻസ് മോണിറ്ററിംഗ് ഓഫ് പൊല്യൂഷൻ [ടെമ്പോ ]വിക്ഷേപിച്ചത് .
വടക്കേ അമേരിക്കയിലെ നിരവധി പ്രദേശങ്ങളിലും, പകൽ സമയങ്ങളിലും ഭൂമധ്യരേഖയ്ക്ക് മുകളിലുള്ള ഒരു നിശ്ചിത ഭൂസ്ഥിര ഭ്രമണപഥത്തിൽ നിന്ന് വായുവിന്റെ ഗുണനിലവാരം അളക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഉപകരണമായിരിക്കും ടെമ്പോ.
വായുമലിനീകരണത്തിനെ കുറിച്ച് പഠിക്കുന്നതിനേക്കാൾ ഉപരിയാണ് ടെമ്പോ മിഷൻ.എല്ലാവരുടെയും ജീവിത നിലവാരം ഉയർത്താനും കഴിയും. തിരക്കേറിയ ട്രാഫിക് മുതൽ കാട്ടുതീ, അഗ്നിപർവ്വതങ്ങൾ എന്നിവയിൽ നിന്നുള്ള മലിനീകരണങ്ങൾ തുടങ്ങി എല്ലാറ്റിന്റെയും ഫലങ്ങൾ നിരീക്ഷിക്കുന്നതിലൂടെ, വടക്കേ അമേരിക്കയിലുടനീളമുള്ള വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാനും ഡാറ്റ സഹായിക്കുമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.
എയർ ക്വാളിറ്റി അലേർട്ടുകൾ മെച്ചപ്പെടുത്തുന്നതിലും, ഓസോണിൽ മിന്നലിന്റെ സ്വാധീനം പഠിക്കുന്നതിലും, കാട്ടുതീ, അഗ്നിപർവ്വതങ്ങൾ, രാസവള പ്രയോഗത്തിന്റെ ഫലങ്ങൾഎന്നിവ മൂലമുണ്ടാവുന്ന മലിനീകരണ തോത് നിരീക്ഷിക്കുന്നതിലും ഡാറ്റ നിർണായക പങ്ക് വഹിക്കും.
ടെമ്പോ പോലുള്ള ഉപകരണങ്ങളിൽ നിന്നുള്ള നാസയുടെ ഡാറ്റ എല്ലാവർക്കും എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുമെന്നും ”നാസയുടെ എർത്ത് സയൻസ് ഡിവിഷൻ ഡിവിഷൻ ഡയറക്ടർ കാരെൻ സെന്റ് ജെർമെയ്ൻ പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ, ക്യൂബ, ബഹാമസ്, ഹിസ്പാനിയോള ദ്വീപിന്റെ ഒരു ഭാഗം എന്നിവിടങ്ങളിലെ നൈട്രജൻ ഓക്സൈഡ്, സൾഫർ ഡയോക്സൈഡ്, ഓസോൺ, ഫോർമാൽഡിഹൈഡ് എന്നിവയുൾപ്പെടെയുള്ള വായു മലിനീകരണത്തെക്കുറിച്ചുള്ള ശാസ്ത്രീയ ഡാറ്റ റെക്കോർഡുകൾ ടെമ്പോ മെച്ചപ്പെടുത്തുമെന്നും നാസ പറഞ്ഞു.
ഇത് ഒരു പുതിയ യുഗത്തെ അടയാളപ്പെടുത്തുമെന്ന് ”ടെമ്പോ പ്രോഗ്രാം ശാസ്ത്രജ്ഞനും നാസയുടെ ട്രോപോസ്ഫെറിക് കോമ്പോസിഷൻ പ്രോഗ്രാം മാനേജരുമായ ബാരി ലെഫർ പറഞ്ഞു.അന്താരാഷ്ട്ര പങ്കാളികളുമായി കൂടുതൽ അടുത്ത് പ്രവർത്തിച്ച് ആഗോള വായുവിന്റെ ഗുണനിലവാരവും അതിന്റെ ഗതിയും നന്നായി മനസ്സിലാക്കുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.