Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right936 കോടി പിഴയിൽ...

936 കോടി പിഴയിൽ സ്റ്റേയില്ല; ഗൂഗ്ളിന്റെ ആവശ്യം തള്ളി ​ട്രൈബ്യുണൽ

text_fields
bookmark_border
936 കോടി പിഴയിൽ സ്റ്റേയില്ല; ഗൂഗ്ളിന്റെ ആവശ്യം തള്ളി ​ട്രൈബ്യുണൽ
cancel

ന്യൂ​ഡ​ൽ​ഹി: കോം​പ​റ്റീ​ഷ​ൻ ക​മീ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (സി.​സി.​ഐ) ചു​മ​ത്തി​യ 936.44 കോ​ടി രൂ​പ​യു​ടെ പി​ഴ​യ​ട​ക്കു​ന്ന​ത് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഗൂ​ഗ്ളി​ന്റെ ആ​വ​ശ്യം ദേ​ശീ​യ ക​മ്പ​നി നി​യ​മ അ​പ്പീ​ൽ ​െട്രെ​ബ്യൂ​ണ​ൽ ത​ള്ളി. പ്ലേ​സ്റ്റോ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ധാ​വി​ത്വ സ്ഥാ​നം ദു​രു​പ​യോ​ഗം ചെ​യ്ത​തി​നാ​യി​രു​ന്നു പി​ഴ. പി​ഴ സ​ഖ്യ​യു​ടെ പ​ത്തു ശ​ത​മാ​നം ഒ​രു മാ​സ​ത്തി​ന​കം അ​ട​യ്ക്കാ​നും ട്രൈ​ബ്യു​ണ​ൽ നി​ർ​ദേ​ശി​ച്ചു.

ജ​സ്റ്റി​സു​മാ​രാ​യ രാ​കേ​ഷ് കു​മാ​റും അ​ലോ​ക് ശ്രീ​വാ​സ്ത​വ​യും സി.​സി.​ഐ​ക്കും മ​റ്റ് എ​തി​ർ​ക​ക്ഷി​ക​ൾ​ക്കും നോ​ട്ടീ​സ​യ​ച്ചു. കേ​സ് ഇ​നി ​ഏ​പ്രി​ൽ 17ന് ​പ​രി​ഗ​ണി​ക്കും. ആ​ൻ​ഡ്രോ​യ്ഡ് മൊ​ബൈ​ൽ ഫോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ത്ത​ക നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 1337.76 കോ​ടി രു​പ പി​ഴ​യി​ട്ട​ത് സ്റ്റേ ​ചെ​യ്യാ​ൻ ഗൂ​ഗ്ൾ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലും ക​ഴി​ഞ്ഞ ആ​ഴ്ച ദേ​ശീ​യ ക​മ്പ​നി നി​യ​മ അ​പ്പീ​ൽ ​െട്രെ​ബ്യൂ​ണ​ൽ ത​ള്ളി​യി​രു​ന്നു. വാ​ർ​ത്ത ഉ​ള്ള​ട​ക്ക​വും സ്മാ​ർ​ട്ട് ടി.​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലും ഗൂ​ഗ്ൾ​ കോം​പ​റ്റീ​ഷ​ൻ ക​മീ​ഷ​ന്റെ ​അ​ന്വേ​ഷ​ണം നേ​രി​ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GooglepenaltyNCLATCCI
News Summary - NCLAT declines stay on CCI's Rs 936 cr Google penalty
Next Story