ബാക്ക് ടു ഓഫീസ്: സ്ത്രീ സൗഹൃദ പദ്ധതിയുമായി നെസ്റ്റ് ഡിജിറ്റൽ
text_fieldsകൊച്ചി: ഫ്‌ലെക്‌സിബിള്‍ ബാക്ക്-ടു-ഓഫീസ് പ്ലാനുകളും പുതിയ സ്ത്രീ സൗഹൃദ നയങ്ങളും പ്രഖ്യാപിച്ച് മുൻനിര ഐടി സ്ഥാപനമായ നെസ്റ്റ് ഡിജിറ്റല്‍. ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുള്ള ബാക്ക് ടു ഓഫീസ് പദ്ധതിയാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. സ്ത്രീ സൗഹൃദ തൊഴിലിടം സൃഷ്ടിക്കുന്നതില്‍ മാതൃകാപരമായ ചുവടുവയ്പ്പുകള്‍ നടത്തുന്ന നെസ്റ്റ് ഡിജിറ്റല്‍ തുല്യ അവസരം ഉറപ്പാക്കുന്നതിനായി പുതിയ നയങ്ങളും നടപ്പിലാക്കും.
ജോലിയും സ്വകാര്യ ജീവിതവും ഒരുപോലെ കൊണ്ടുപോവുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ്. തിരക്കേറിയ ജോലിയും, ഗാര്‍ഹിക ഉത്തരവാദിത്തങ്ങളും ഓഫീസ് അന്തരീക്ഷത്തില്‍ ലഭ്യമാവുന്ന പരിശീലനവും, പിന്തുണയും പലപ്പോഴും വര്‍ക് ഫ്രം ഹോമിലാകുമ്പോള്‍ കിട്ടണമെന്നില്ല. ഇത് മിക്കപ്പോഴും സ്ത്രീകളെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. 'പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പ്രൊഫഷണല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സ്ത്രീകള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുകയാണ് കമ്പനിയുടെ നയമെന്ന് നെസ്റ്റ് സിഇഒ നാസ്‌നീന്‍ ജഹാംഗീര്‍ പറഞ്ഞു.'
നെസ്റ്റ് ഡിജിറ്റലിന്റെ ജീവനക്കാരില്‍ 37 ശതമാനം സ്ത്രീകളാണ്. മികച്ച നയസമീപനങ്ങളിലൂടെയും, രീതികളിലൂടെയും സമീപഭാവിയില്‍ തന്നെ ഈ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും നാസ്നീൻ കൂട്ടിചേർത്തു.
നെസ്റ്റ് ഡിജിറ്റല്‍ നടപ്പിലാക്കുന്ന 'ഫ്‌ലെക്‌സി വര്‍ക്ക് ഹവേഴ്‌സ് പോളിസി'യിലൂടെ വ്യക്തിഗത ആവശ്യങ്ങളുള്ളവര്‍ക്ക് അതനുസരിച്ച് ജോലി സമയം ചിട്ടപ്പെടുത്താന്‍ അവസരവുമുണ്ടാകും. ലിംഗഭേതമില്ലാതെയാണ് നടപ്പാക്കുന്നതെങ്കിലും പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍ സ്ത്രീകളാകുമെന്നാണ് വിലയിരുത്തല്‍.
കൊവിഡ് സാഹചര്യത്തില്‍ ഏറെ ഫലപ്രദമായ ഹൈബ്രിഡ് വര്‍ക്കിംഗ് മാതൃകയാണ് നെസ്റ്റ് ഡിജിറ്റലും സ്വീകരിച്ചിരിക്കുന്നത്. ഓഫീസില്‍ നേരിട്ടെത്തി ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്നവർക്ക് അങ്ങനെയോവര്‍ക്ക് ഫ്രം ഹോം താല്‍പര്യമുള്ളവര്‍ക്ക് അതിലോ തുടരാമെന്നതാണ് ഇതിന്റെ പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.