നെറ്റ്ഫ്ലിക്സിൽ ഇനി ഗെയിമും കളിക്കാം; ആൻഡ്രോയ്ഡ് യൂസർമാർക്കായി അഞ്ച് ഗെയിമുകൾ അവതരിപ്പിച്ചു
text_fieldsപ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് അവരുടെ മൊബൈൽ ഗെയിമിങ് സേവനം അവതരിപ്പിച്ചു. കഴിഞ്ഞ ജൂലൈയിലായിരുന്നു തങ്ങൾ ഗെയിമിങ് മേഖലയിലേക്ക് കടക്കുന്നതായി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചത്. Stranger Things: 1984 , Stranger Things 3: the game, Card Blast, Teeter Up, Shooting Hoops എന്നിങ്ങനെ ആൻഡ്രോയ്ഡ് മൊബൈൽ യൂസർമാർക്കായി അഞ്ച് ഗെയിമുകളാണ് കമ്പനി അവതരിപ്പിച്ചത്. വൈകാതെ ഐ.ഒ.എസ് യൂസർമാർക്കും ഗെയിമുകൾ ലഭ്യമാക്കും.
പുതിയ വരിക്കാർ കുറയുകയും ആമസോൺ പ്രൈമും ഹോട്സ്റ്റാറും എച്ച്.ബി.ഒ മാക്സുമടങ്ങുന്ന മറ്റ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള മത്സരവും കാരണമാണ് നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ഗെയിമിങ് കൊണ്ടുവരുന്നത്.
നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബ് ചെയ്തവർക്ക് ഗെയിം സൗജന്യമായി കളിക്കാൻ കഴിയും. അതിനായി നെറ്റ്ഫ്ലിക്സ് ആപ്പിലെ ഗെയിം ഓപ്ഷൻ തെരഞ്ഞെടുത്ത് ആവശ്യമുള്ള ഗെയിമുകൾ ഡൗൺലോഡ് ചെയ്തെടുക്കാം. ഓഫ്ലൈൻ ഗെയിം ആയതിനാൽ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, ഗെയിം കളിക്കാൻ ഇൻറർനെറ്റിന്‍റെ ആവശ്യം വരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.