Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവാരാന്ത്യങ്ങളിൽ സൗജന്യ...

വാരാന്ത്യങ്ങളിൽ സൗജന്യ സേവനവുമായി നെറ്റ്​ഫ്ലിക്​സ്​ എത്തുന്നു

text_fields
bookmark_border
വാരാന്ത്യങ്ങളിൽ സൗജന്യ സേവനവുമായി നെറ്റ്​ഫ്ലിക്​സ്​ എത്തുന്നു
cancel

വാരാന്ത്യ ദിവസത്തിൽ നെറ്റ്​ഫ്ലിക്​സ്​ സൗജന്യമായി നൽകാനൊരുങ്ങി നെറ്റ്​ഫ്ലിക്​സ്​. ഇന്ത്യയിലാകും പദ്ധതിക്ക്​ തുടക്കം കുറിക്കുക. വൈകാതെ മറ്റ്​ രാജ്യങ്ങളിലേക്ക്​ വ്യാപിപ്പിക്കും. നിലവിൽ ഇന്ത്യയിൽ നെറ്റ്​ഫ്ലിക്​സ്​ ഉപയോഗിക്കുന്നവർക്ക്​ ഒരു മാസത്തേക്ക്​ സൗജന്യ സേവനം ഉപയോഗിക്കാൻ കഴിയും. എന്നാൽ, ഈ സേവനം യു.എസ്​ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നെറ്റ്​ഫ്ലിക്​സ്​ നിർത്തലാക്കിയിരുന്നു.

നെറ്റ്​ഫ്ലിക്​സ്​ ചീഫ്​ പ്രൊഡക്​ട്​ ഓഫീസർ ​ഗ്രഡ്​ പീറ്ററാണ്​ ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയത്​. പുതിയ ആളുകളിലേക്ക്​ നെറ്റ്​ഫ്ലിക്​സ്​ എത്തിക്കുന്നതിനായി ചില പദ്ധതികൾ ആവിഷ്​കരിക്കുന്നുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. ഇതിനായി വാരാന്ത്യങ്ങളിൽ സേവനം സൗജന്യമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഓഫറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടാൻ നെറ്റ്​ഫ്ലിക്​സ്​ സി.പി.ഒ തയാറായില്ല.

പുതിയ ഓഫർ എത്തു​േമ്പാൾ ഇന്ത്യയിലെ 30 ദിവസത്തെ സൗജന്യ സേവനം നെറ്റ്​ഫ്ലിക്​സ്​ നിർത്തലാക്കുമോയെന്നത്​ സംബന്ധിച്ച്​ വ്യക്​തതയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:netflixFree Trial
News Summary - Netflix to Offer Free Trial of Its Service for a Weekend That Will Begin in India
Next Story