ഇനി ഗ്രൂപ്പ് കോളുകൾ ഒരിക്കലും മിസ്സാവില്ല; പുതിയ കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്
text_fieldsജനപ്രിയ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിലേക്ക് പുതിയ ഫീച്ചർ കൂടിയെത്തി. ഇത്തവണ ആപ്പിലെ കോളിങ് സെക്ഷനിലാണ് കമ്പനി പുത്തനൊരു സവിശേഷത ചേർത്തിരിക്കുന്നത്. വാട്സ്ആപ്പിൽ സുഹൃത്തുക്കളുടെയോ, കുടുംബത്തിെൻറയോ ഗ്രൂപ്പ് ഒാഡിയോ-വിഡിയോ കോളുകൾ വരുന്ന സമയത്ത് അറ്റൻഡ് ചെയ്യാൻ സാധിക്കാതെ വരുന്നവർക്കുള്ളതാണ് പുതിയ ഫീച്ചർ. പൊതുവേ ഗ്രൂപ്പിലുള്ളവർക്ക് മാത്രമാണ് പിന്നീട് അയാളെ കോളിൽ ഉൾപ്പെടുത്താൻ സാധിക്കുക.
എന്നാൽ, പുതിയ ഫീച്ചർ പ്രകാരം ഗ്രൂപ്പ് വിഡിയോ കോൾ മിസ്സായ ആൾക്ക് കോൾ തുടരുകയാണെങ്കിൽ ഏപ്പോൾ വേണമെങ്കിലും സ്വമേധയാ അതിലേക്ക് ജോയിൻ ചെയ്യാൻ സാധിക്കും. അതായത്, ഗ്രൂപ്പിലുള്ള മറ്റുള്ളവർ അയാളെ വീണ്ടും കോൾ ചെയ്ത് ചേർക്കേണ്ട ആവശ്യം വരുന്നില്ല. അതുപോലെ, ഗ്രൂപ്പ് വിഡിയോ കോളിനിടെ മറ്റെന്തിങ്കിലും തിരക്കുകൾ കാരണം കോൾ ഡ്രോപ് ചെയ്ത് പോകുന്നവർക്കും പിന്നീട് അതിലേക്ക് ജോയിൻ ചെയ്യാൻ സാധിക്കുന്നതാണ് പുതിയ സവിശേഷത.
ഗ്രൂപ്പ് വിഡിയോ കോളുകൾ തുടരുന്നത് കാണിക്കാനായി വാട്സ്ആപ്പ് ഹോം സ്ക്രീനിൽ തന്നെ ഒരു 'കോൾ ഇൻഫോ സ്ക്രീൻ' കമ്പനി ഒരുക്കിയിട്ടുണ്ട്. വാട്സ്ആപ്പ് തുറക്കുേമ്പാൾ തന്നെ കാണുന്ന വിധത്തിലുള്ളതാണ് സ്ക്രീൻ. അത് 'ഇഗ്നോർ' ചെയ്യുന്നവർക്ക് പിന്നീട് കോൾസ് ടാബിൽ ചെന്നും ഗ്രൂപ്പ് വിഡിയോ കോളിൽ ജോയിൻ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.