'ഉത്തരവാദിത്തമുള്ള സോഷ്യൽ എക്കോസിസ്റ്റം ഉറപ്പാക്കും'; ഐടി നിയമങ്ങളെ കുറിച്ച് കൂ-വിൽ പുതിയ ഐടി മന്ത്രി
text_fieldsന്യൂഡൽഹി: കേന്ദ്ര റെയിൽവേ - ഐടി മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അശ്വിനി വൈഷ്ണവ് ട്വിറ്ററിെൻറ ഇന്ത്യൻ പകരക്കാരനായ കൂ-വിൽ അരങ്ങേറ്റം കുറിച്ചു. മെയ്ഡ് ഇൻ ഇന്ത്യ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ മന്ത്രിയുടെ ആദ്യത്തെ പോസ്റ്റ് അടുത്തിടെ അവതരിപ്പിച്ച ഐടി നിയമങ്ങളെ കുറിച്ചായിരുന്നു. പുതിയ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ നടപ്പാക്കുന്നതും പാലിക്കുന്നതും മന്ത്രി രാജീവ് ചന്ദ്രശേഖറുമായി ചേർന്ന് അവലോകനം ചെയ്തതായും മന്ത്രി പറഞ്ഞു.
"ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഉപയോക്താക്കളെ ശാക്തീകരിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതാണ്, ഇത് ഇന്ത്യയിൽ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ സോഷ്യൽ മീഡിയ എക്കോസിസ്റ്റം ഉറപ്പാക്കും," -മന്ത്രി കൂ-വിൽ പോസ്റ്റുചെയ്തു. വിനയ് പ്രകാശിനെ ഇന്ത്യയുടെ റെസിഡൻറ് ഗ്രീവൻസ് ഓഫീസറായി നിയമിച്ചുകൊണ്ട് ഐ-ടി നിയമങ്ങൾ പൂർണ്ണമായും പാലിക്കാൻ ട്വിറ്റർ ഇന്ത്യ സന്നദ്ധമാകാനൊരുങ്ങുന്നതിനിടയിലാണ് മന്ത്രിയുടെ പുതിയ സന്ദേശം.
മെയ് 26 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഐടി നിയമങ്ങളെച്ചൊല്ലി മാസങ്ങളോളം സർക്കാരുമായുള്ള പോരാട്ടത്തിന് പിന്നാലെ, രാജ്യത്ത് സോഷ്യൽ മീഡിയ ഇടനിലക്കാരൻ എന്ന പദവി ട്വിറ്ററിന് നഷ്ടപ്പെട്ടിരുന്നു. എന്നാൽ, അടുത്തിടെ ട്വിറ്റർ രാജ്യത്തിെൻറ നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതിനായി ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിൽ 133 പോസ്റ്റുകളും 18,000 അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവച്ചതായും ട്വിറ്റർ അറിയിച്ചു. പുതിയ ഐടി നിയമങ്ങൾ അനുസരിച്ച് ഫേസ്ബുക്കും ഗൂഗിളും അവരുടെ കംപ്ലയിൻസ് റിപ്പോർട്ട് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.