Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സുഹൃത്ത്​ ഒ.ടി.പി നമ്പർ ചോദിക്കും, കൊടുക്കരുത്​...; വാട്​സ്​ആപ്പിലൂടെ​ പുതിയ തട്ടിപ്പ്​
cancel
Homechevron_rightTECHchevron_rightTech Newschevron_rightസുഹൃത്ത്​ ഒ.ടി.പി...

സുഹൃത്ത്​ ഒ.ടി.പി നമ്പർ ചോദിക്കും, കൊടുക്കരുത്​...; വാട്​സ്​ആപ്പിലൂടെ​ പുതിയ തട്ടിപ്പ്​

text_fields
bookmark_border

നിങ്ങളുടെ സുഹൃത്തുക്കളിൽ ആരെങ്കിലും ആറ്​ ഡിജിറ്റുള്ള ഒ.ടി.പി നമ്പർ ചോദിച്ച്​ വാട്​സ്ആപ്പിൽ ടെക്സ്റ്റ്​ മെസ്സേജ്​ അയക്കുകയാണെങ്കിൽ ഒരിക്കലും അതിന്​ മറുപടി നൽകരുത്​​. ആദ്യം സുഹൃത്തിനെ വിളിച്ച്​ മെസ്സേജ്​ അയച്ചത്​ അവൻ/അവൾ ആണോ എന്ന്​ ഉറപ്പുവരുത്തുക. കാരണം, വാട്​സ്​ആപ്പിനെ ലക്ഷ്യമിട്ട്​ പുതിയ ഒരു തട്ടിപ്പുകൂടി ഇപ്പോൾ ചുറ്റിക്കറങ്ങുന്നുണ്ട്​​.

വാട്​സ്​ആപ്പിൽ സൈൻ-ഇൻ ചെയ്യു​േമ്പാൾ ചോദിക്കുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ചുള്ള തട്ടിപ്പാണ്​ നടന്നുകൊണ്ടിരിക്കുന്നത്​. ആദ്യം ഹാക്ക്​ ചെയ്യപ്പെടുന്ന അക്കൗണ്ടിൽ നിന്നും അവരുടെ കോൺ​ടാക്​ടിലുള്ള മറ്റുള്ളവർക്ക്​ വ്യാപകമായി ഒ.ടി.പി നമ്പറിനായി സന്ദേശമയക്കും. ഒന്നും നോക്കാതെ ഒ.ടി.പി അയച്ചുനൽകുകയാണെങ്കിൽ, നിങ്ങളുടെ സുഹൃത്തിനെ പോലെ നിങ്ങളുടെ വാട്​സ്​ആപ്പും ഹാക്ക്​ ചെയ്യപ്പെടും.

റേഡിയോ ഷോ ഹോസ്റ്റായ അലെക്​സിസ്​ കോൺറാൻ ആണ്​​ പുതിയ സ്​കാമിനെ കുറിച്ച്​ ട്വിറ്ററിലൂടെ ആദ്യം റിപ്പോർട്ട്​ ചെയ്തത്​. 'ആദ്യം വാട്​സ്​ആപ്പ്​ കോഡ്​ എന്ന പേരിൽ ഫോണിൽ ഒരു ടെക്​സ്റ്റ്​ മെസ്സേജ്​ വരും. തൊട്ടുപിന്നാലെ, നിങ്ങളുടെ ഏതെങ്കിലും വാട്​സ്​ആപ്പ്​ കോൺടാക്​ടിൽ നിന്ന്​ ഒരു സന്ദേശമായിരിക്കും എത്തുക. ''ഹലോ.. ക്ഷമിക്കണം ഞാൻ എസ്​.എം.എസ്സായി അബദ്ധത്തിൽ ഒരു ആറ്​ നമ്പർ കോഡ്​ നിങ്ങൾക്ക്​ അയച്ചിട്ടുണ്ട്​. അത്​ തിരിച്ചയക്കാമോ.. അത്യാവശ്യമാണ്​''. -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഒ.ടി.പി ചോദിച്ചുകൊണ്ട്​ നിങ്ങൾക്ക്​ സന്ദേശമയച്ച ആളുടെ വാട്​സ്​ആപ്പും ഹാക്ക്​ ചെയ്യപ്പെട്ടു എന്നാണ്​ അതിലൂടെ മനസിലാക്കേണ്ടത്​​. പിന്നാലെ, അവരുടെ കോൺടാക്​ടിലുള്ള മറ്റുള്ളവരുടെ അക്കൗണ്ടും ഹാക്ക്​ ചെയ്യാനാണ്​ തട്ടിപ്പുകാർ ശ്രമിക്കുന്നത്​. ഒ.ടി.പി നൽകിയാൽ, നിങ്ങളുടെ വാട്​സ്​ആപ്പ്​ ഹാക്കർ അവരുടെ കൈയ്യിലുള്ള ഉപകരണത്തിൽ ആക്​ടിവേറ്റാക്കും. അങ്ങനെ സംഭവിച്ചാലുള്ള അപകടം പറ​യേണ്ടതില്ലല്ലോ...!

ഒരിക്കലും ഒ.ടി.പി നമ്പർ ആരുമായും പങ്കുവെക്കാതിരിക്കലാണ്​ ഇത്തരം തട്ടിപ്പിന്​ ഇരയാവാതിരിക്കാനുള്ള പ്രധാന പോംവഴി. അഥവാ, സുഹൃത്തുക്കളിൽ നിന്ന്​ അത്തരം സന്ദേശം വരികയാണെങ്കിൽ, അവരെ വിളിച്ച്​ അവരുടെ വാട്​സ്​ആപ്പ്​ ഹാക്കായ വിവരം അറിയിക്കുക. അവർ ലോഗിൻ ചെയ്യുന്നതോടെ ഹാക്കർമാർക്ക്​ സുഹൃത്തിന്‍റെ അക്കൗണ്ട്​ ഉപയോഗിക്കാൻ സാധിക്കാതെ വരും. വാട്സ്​ആപ്പിൽ ടു ഫാക്​ടർ ഒതന്‍റിക്കേഷൻ അല്ലെങ്കിൽ ടു സ്​റ്റെപ്​ വെരിഫിക്കേഷൻ എനബ്​ൾ ചെയ്​തുവെച്ചാൽ അക്കൗണ്ട്​ കൂടുതൽ സുരക്ഷിതമാക്കാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsAppOTPWhatsApp scam
News Summary - New WhatsApp scam out
Next Story