സിം കാര്‍ഡ് ഫോണില്‍ വേണ്ട; കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇ-സിം സൗകര്യം ലഭ്യമാക്കി വി
text_fieldsകൊച്ചി: കേരളത്തിലെ ഡിജിറ്റല്‍ സിമ്മിന് അനുയോജ്യമായ ഫോണ്‍ ഉപയോഗിക്കുന്ന പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇ-സിം സൗകര്യം ലഭ്യമാക്കി രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍ വി. ആപ്പിള്‍, സാംസങ് മൊബൈല്‍ഫോണുകളുടെ വിവിധ മോഡലുകള്‍, ഗൂഗിള്‍ പിക്സല്‍ 3എ മുതലുള്ള മോഡലുകള്‍, മോട്ടോറോള റേസര്‍ തുടങ്ങിയവയില്‍ ഈ സൗകര്യം ലഭ്യമാണ്.
കേരളം, മുംബൈ, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്, യു.പി ഈസ്റ്റ്, കൊല്‍ക്കത്ത, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ ഇപ്പോള്‍ വി ഇ-സിം സേവനം ലഭിക്കും. ഇ-സിമ്മിന് അനുയോജ്യമായ ഫോണുകള്‍ ഉപയോഗിക്കുന്ന വിയുടെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് നെറ്റ്വെര്‍ക്ക് ലഭിക്കാൻ ഇനി സാധാരണയായി ഉപയോഗിക്കുന്ന സിം കാര്‍ഡ് ഫോണില്‍ ഇടേണ്ട ആവശ്യമില്ല.
ഡിജിറ്റല്‍ സിം പിന്തുണക്കുന്ന എല്ലാ മൊബൈല്‍ നെറ്റ്വെര്‍ക്ക് ഓപ്പറേറ്റര്‍മാരുമായും പൊരുത്തപ്പെടുന്ന ഒരു സംയോജിത സിം ചിപ്പിന്‍റെ രൂപത്തിലാണ് ഇ-സിം വരുന്നത്. സാധാരണയുള്ള സിം കാര്‍ഡുകള്‍ മാറ്റാതെ തന്നെ ഉപഭോക്താവിന് കോളുകള്‍, എസ്.എം.എസ്, ഡാറ്റ തുടങ്ങിയവയും മറ്റും സൗകര്യങ്ങളും ഇ-സിം വഴി ഉപയോഗിക്കാനാവും.
കേരളത്തിലെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇ-സിം സാങ്കേതികവിദ്യ അവതരിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് സൗകര്യപ്രദമായി ആനുകൂല്യങ്ങള്‍ ആസ്വദിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുമെന്നും വോഡഫോണ്‍ ഐഡിയ കേരള-തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് ഹെഡ് എസ്. മുരളി പറഞ്ഞു. ഉപയോക്താക്കളെ അവരുടെ ഫോണ്‍ ഉപയോഗിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനാല്‍ ഇ-സിം മെച്ചപ്പെട്ട അനുഭവം നല്‍കുമെന്ന് കമ്പനി വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ലളിതമായ പ്രക്രിയകളിലൂടെ ഇ-സിം സൗകര്യം നേടാം. ആദ്യം eSIM (സ്പേസ് വിട്ട ശേഷം) ഇമെയില്‍ ഐ.ഡി കൂടി ടൈപ് ചെയ്ത് 199ലേക്ക് എസ്.എം.എസ് അയക്കണം (eSIM
ഇ-മെയില്‍ നിലവിലുള്ളതാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് 199 എന്ന നമ്പറില്‍ നിന്ന് എസ്.എം.എസ് ലഭിക്കും. ഇ-സിം അഭ്യര്‍ഥന സ്ഥിരീകരിക്കാൻ ഈ മെസേജിന് ESIMYഎന്ന് മറുപടി നല്‍കണം. ഇതിന് ശേഷം ഫോണ്‍ കോളിലുടെയുള്ള സ്ഥിരീകരണത്തിനായി സമ്മതം തേടി ഒരു എസ്.എം.എസ് കൂടി ലഭിക്കും. ഫോണ്‍ കോളിലൂടെ സമ്മതം നല്‍കിയ ശേഷം ഒരു ക്യു.ആര്‍ കോഡുള്ള ഇ-മെയില്‍, രജിസ്റ്റര്‍ ചെയ്ത മെയില്‍ ഐഡിയില്‍ ലഭിക്കും. ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇ-സിം ആക്റ്റിവേറ്റ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ പിന്തുടരാം.
വിയുടെ പുതിയ ഉപഭോക്താക്കള്‍ക്ക് ഇ-സിം ലഭിക്കാൻ തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും സഹിതം അടുത്തുള്ള വി സ്റ്റോര്‍ സന്ദര്‍ശിക്കാം. ആക്ടിവേഷനുള്ള ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യല്‍ വേഗത്തിലാക്കുമെന്നതിനാല്‍ ഹാന്‍ഡ്സെറ്റ് കൂടെ കരുതുന്നത് അഭികാമ്യമായിരിക്കും. ഇ-മെയില്‍ വഴി അയക്കുന്ന ക്യു.ആര്‍ കോഡ് സ്‌കാനിങ്ങിന് ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. കോഡ് സ്‌കാന്‍ ചെയ്ത് രണ്ടു മണിക്കൂറിനകം ഇ-സിം പ്രവര്‍ത്തനസജ്ജമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.