കിടു ഫീച്ചറുകളുമായി സ്മാർട്ട് എ.സി, സുന്ദരൻ ലാപ്ടോപ്പ്; നോക്കിയയെ സ്മാർട്ട് ടെക്നോളജി ബ്രാൻഡാക്കാൻ ഫ്ലിപ്കാർട്ട്
text_fieldsജാവ, സിമ്പിയൻ ഫോണുകളുമായി ലോകം കീഴടക്കിയ നോക്കിയ ആൻഡ്രോയ്ഡ് രാജാക്കൻമാരുടെ ഉദയത്തോടെ ഒന്ന് പകച്ചെങ്കിലും പിന്നീട് വിൻഡോസ് ഫോണുകളുമായി എത്തി ഒരു കൈ നോക്കി. എന്നാൽ, തകർന്നു തരിപ്പണമായി വിദൂരതയിലേക്ക് മറഞ്ഞ അവരെ എച്ച്.എം.ഡി ഗ്ലോബൽ തിരികെ കൊണ്ടുവന്നു. നോകിയ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. എങ്കിലും, പഴയ പ്രതാപത്തിലേക്ക് എത്തിച്ചേരാൻ അവർക്ക് ഇപ്പോഴും കഴിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാൽ കൈ മലർത്തേണ്ടിവരും.
എന്നാൽ, കേവലം സ്മാർട്ട്ഫോണുകളിൽ മാത്രം ഒതുങ്ങിയാൽ പോര എന്ന നിലപാടിലാണ് നോക്കിയ. മാസങ്ങൾക്ക് മുമ്പ് അവർ സ്മാർട്ട് ടിവിയുമായി വിപണിയിലേക്ക് വന്നു. ഫോണിലുള്ളത് പോലെ ശുദ്ധമായ ആൻഡ്രോയ്ഡിെൻറ പിന്തുണയോടെ എത്തിയ ടിവികൾ മികച്ച അഭിപ്രായം നേടി. അവിടെയും നിർത്താതെ നോകിയ പ്യുവർബുക് X14 എന്ന സുന്ദരൻ ലാപ്ടോപ്പും അവർ അവതരിപ്പിച്ചു. ഇപ്പോഴിതാ, നോകിയ സ്മാർട്ട് എ.സിയും ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ് കമ്പനി.
നോകിയ ബ്രാൻഡിെൻറ ഇന്ത്യയിലെ ബ്രാൻഡ് ലൈസൻസീ ഫ്ലിപ്കാർട്ടാണ്. അതുകൊണ്ട് തന്നെ ഫ്ലിപ്കാർട്ടിലാണ് സ്മാർട്ട് എ.സി ലോഞ്ച് ചെയ്തിരിക്കുന്നത്. എന്തായാലും നോക്കിയയെ ഇന്ത്യയിലെ ഒരു സ്മാർട്ട് ടെക്നോളജി ബ്രാൻഡ് ആക്കാനുള്ള പുറപ്പാടിലാണ് ഫ്ലിപ്കാർട്ട്.
നോകിയ സ്മാർട്ട് എ.സി
സെൽഫ് ക്ലീനിങ് ടെക്നോളജിയോടെ എത്തുന്ന നോകിയ എ.സി, മിനിമൽ ഡിസൈനിലാണ് നിർമിച്ചിരിക്കുന്നത്. ഹിഡൻ ഡിസ്പ്ലേ എ.സി ഒാൺ ചെയ്യുേമ്പാൾ മാത്രം കാണാൻ സാധിക്കും. നോകിയ ബ്രാൻഡിങ്ങും വളരെ മിനിമലായിട്ടാണ് നൽകിയിരിക്കുന്നത്. ട്രിപ്പിൾ ഇൻവെസ്റ്റർ സാേങ്കതിക വിദ്യയും ബ്രഷ്ലെസ് ഡി.സി മോേട്ടാറും മറ്റ് പ്രത്യേകതകളാണ്. ശബ്ദമില്ലാത്ത പ്രവർത്തനത്തിനായി, ഇരട്ട റോട്ടറി കംപ്രസ്സറാണ് നൽകിയിരിക്കുന്നത്.
എ.സി സ്ഥാപിച്ചിരിക്കുന്ന റൂം പെട്ടന്ന് തണുക്കാനായി കോപ്പർ ഇേൻറർണലും നാല് വശത്തേക്കുള്ള സ്വിങ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും വലിയ പ്രത്യേകതയായി നോക്കിയ പറയുന്ന ഒരു കാര്യം 4-in-1 അഡ്ജസ്റ്റബിൾ ടോണേജ് ആണ്. അതായത്, ഇൗയൊരു സംവിധാനമുള്ളതിനാൽ എ.സി ഏറ്റവും കുറവ് വൈദ്യുതിയിൽ റൂം തണുപ്പിക്കുമത്രേ...
ഇനിയാണ് എ.സിയുടെ സ്മാർട്ട് വശങ്ങൾ പരിചയപ്പെടുത്തുന്നത്. സ്മാർട്ട്ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാനാവും എന്നതാണ് ഏറ്റവും സ്മാർട്ടായ ഫീച്ചർ. സ്മാർട്ട് ഹോം പ്ലസ് എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. എ.സിയെ വൈഫൈയുമായി പെയർ ചെയ്തുകഴിഞ്ഞാൽ, ഒാൺ/ഒാഫ് എന്നിവ ചെയ്യാനും വിവിധ മോഡുകളിലേക്ക് മാറ്റാനും താപനില നിയന്ത്രിക്കാനും മറ്റനേകം കാര്യങ്ങൾ ചെയ്യാനും ആപ്പിലൂടെ സാധിക്കും. ഫിൽട്ടറുകൾ വൃത്തിയാക്കാനായി ആപ്പ് നിങ്ങൾക്ക് സ്മാർട്ട് റിമൈൻഡറും നൽകും. ഒാണാക്കാനും ഒാഫ് ചെയ്യാനും ഷെഡ്യൂളുകൾ വെക്കാനുള്ള സംവിധാനവുമുണ്ട്.
ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ റൂമിൽ തന്നെ ഉണ്ടാവണം എന്നില്ല. സാധനം വാങ്ങാൻ ടൗണിലേക്ക് പോയപ്പോഴാണ് എ.സി ഒാണായിക്കിടക്കുന്നത് ഒാർമ്മ വന്നതെങ്കിൽ, അവിടെ വെച്ച് ഒാഫ് ചെയ്യാനും സാധിക്കും. 6-in-1 ഫിൽട്ടറുകളാണ് നോക്കിയ സ്മാർട്ട് എ.സിക്ക്. കൂടെ ആൻറി-മൈക്രോബിയൽ അയൊണൈസറും സെൽഫ് ക്ലീനിങ് ടെക്നോളജിയുമുണ്ട്. ഇതിലൂടെ ഡൽഹി പോലുള്ള വായുമലിനീകരണമുള്ള നഗരങ്ങളിൽ പൊടിശല്യമില്ലാതെ സുഖമായുറങ്ങാൻ എ.സി സഹായിക്കും. 30,999 രൂപയാണ് എ.സിക്ക് ഫ്ലിപ്കാർട്ട് വിലയിട്ടിരിക്കുന്നത്.
നോക്കിയ പ്യുവർബുക് X14
14.00 ഇഞ്ച് വലിപ്പവും 1920x1080 പിക്സൽസ് റെസൊല്യൂഷനുമുള്ള ഡിസ്പ്ലേയുമായി എത്തിയ നോകിയയുടെ പ്യുവർബുക് ലാപ്ടോപ്പിന് അവരുടെ സ്മാർട്ട്ഫോണുകൾ പോലെ തന്നെ അതിസുന്ദരൻ ഡിസൈനാണ്. Core i5 10-ത് ജെനറേഷൻ പ്രൊസസറും 8GB റാമും 512GB എസ്.എസ്.ഡിയുമാണ് മറ്റ് പ്രത്യേകതകൾ. മാറ്റെ ബ്ലാക് കളറും തീർത്തും സ്ലിമ്മായ ശരീര പ്രകൃതവുമാണ് ലാപ്ടോപ്പിൽ എടുത്തുപറയേണ്ട രണ്ട് കാര്യങ്ങൾ.
59,990 രൂപയുള്ള ലാപ്പിന് ഡെഡിക്കേറ്റഡ് ഗ്രാഫിക്സ് കാർഡില്ല എന്നതാണ് ഒരു പോരായ്മ. ഒാഫീസ് വർക്കിന് ആകർഷകമായ ഒരു ലാപ് അന്വേഷിക്കുന്നവർക്ക് നോകിയ പ്യുവർബുക് X14 കണ്ണുംപൂട്ടിയെടുക്കാം. എന്നാൽ ഹെവി വിഡിയോ എഡിറ്റിങ്ങും കോഡിങ്ങും ഗെയിമിങ്ങും സോഫ്റ്റ്വെയർ ഡെവലപ്പിങ്ങുമൊക്കെ ചെയ്യുന്നവർക്ക് മറ്റ് ലാപ്പുുകൾ തേടിപ്പോകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.