ഒാൺലൈൻ മാത്രമല്ല; ഒാഫ്ലൈനും തട്ടിപ്പുകാർക്ക് പ്രിയം
text_fieldsമനാമ: ഒാൺലൈനിൽ മാത്രമല്ല ഒാഫ്ലൈനിലും തട്ടിപ്പുകാർ വിലസുന്നു. ബഹ്റൈനിലെ ചെറുകിട കച്ചവടക്കാർ, പ്രത്യേകിച്ച് പ്രവാസികളാണ് ഇത്തരം തട്ടിപ്പുകാരുടെ മുഖ്യ ഇരകൾ. അടുത്തിടെ വിവിധ കടകളിൽ തട്ടിപ്പു നടത്തിയ സംഭവങ്ങളിൽ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.
പലവിധത്തിലാണ് തട്ടിപ്പുകാർ രംഗത്തെത്തുന്നത്. കടകളിൽനിന്ന് സാധനങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങുന്നതാണ് ഒരു രീതി. സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന കടകളിലെത്തി പരിശോധന നടത്തുകയും പണം വാങ്ങുകയും ചെയ്യുന്നതാണ് മറ്റൊരു തട്ടിപ്പ്. സ്ത്രീകൾ എത്തി കടയിലുള്ളവരെ കെട്ടിപ്പിടിക്കുകയും തുടർന്ന് പഴ്സ് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്നതാണ് മറ്റൊരു രീതി.
കോൾഡ് സ്റ്റോറുകളിലും കഫറ്റീരിയകളിലും മറ്റും എത്തുന്ന തട്ടിപ്പുകാർ വാഹനങ്ങളിലിരുന്ന് തന്നെ സാധനങ്ങൾ ഒാർഡർ ചെയ്യും. ഉടമ വാഹനത്തിെൻറ അടുത്തെത്തി സാധനങ്ങൾ നൽകുേമ്പാൾ തട്ടിപ്പുകാർ പണം നൽകാതെ മുങ്ങുകയാണ് ചെയ്യുക. സ്ത്രീകളും ഇങ്ങനെ തട്ടിപ്പ് നടത്തുന്നവരിലുണ്ട്.
അറാദിൽ മലയാളി നടത്തുന്ന കഫറ്റീരിയയിെലത്തി സമാനരീതിയിൽ തട്ടിപ്പ് നടത്തിയ രണ്ട് സ്ത്രീകളെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം തട്ടിപ്പ് പതിവായി നടക്കാറുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. മുങ്ങാൻ ശ്രമിച്ച തട്ടിപ്പുകാരെ തടയാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിൽനിന്ന് പിടിവിട്ട് വീണ് പരിക്കേൽക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
എൽ.എം.ആർ.എയിൽ നിന്നാണെന്ന് പറഞ്ഞ് തട്ടിപ്പുകാർ വ്യാപാര സ്ഥാപനങ്ങളിലെത്തി പരിശോധന നടത്തിയ സംഭവവും അടുത്തിടെ ഉണ്ടായിരുന്നു. ഇത്തരത്തിൽ തട്ടിപ്പു നടത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
തിരിച്ചറിയൽ കാർഡ് ഒന്നും ഇല്ലാതെയാണ് മലയാളികളുടെ കടകളിൽ ഉൾപ്പെടെ എത്തി ഇയാൾ തട്ടിപ്പിനു ശ്രമിച്ചത്. സ്ഥാപനത്തിെൻറ പേരിൽ പിഴ അടക്കാൻ ഉണ്ടെന്നും ഉടൻ തന്നെ പണം നൽകണമെന്നും ഇയാൾ കടയുടമയോട് പറഞ്ഞു. എന്നാൽ, പിഴ അടക്കാനുള്ള സാഹചര്യം ഇല്ലായിരുന്നതിനാൽ കടയുടമ സംശയം ഉന്നയിച്ചു.
കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോൾ കുറച്ചുകഴിഞ്ഞു വരാമെന്ന് പറഞ്ഞ് ഇയാൾ മറ്റൊരു കടയിലേക്ക് പോവുകയായിരുന്നു. ചില കടകളിൽനിന്ന് പണം തട്ടിയെടുക്കുകയും ചെയ്തു.
സ്ത്രീകൾ കടകളിൽ എത്തി അപ്രതീക്ഷിതമായി കെട്ടിപ്പിടിച്ച് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ പതിവാണെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞയാഴ്ച മനാമയിലെ ഒരു വർക്ക്ഷോപ്പിലെത്തിയ സ്ത്രീ ഇത്തരത്തിൽ തട്ടിപ്പ് നടത്തി. രാവിലെ വർക്ക്ഷോപ്പ് തുറക്കുന്ന സമയത്തെത്തിയ സ്ത്രീ അകത്ത് കയറി വെള്ളം ചോദിച്ചു. വെള്ളം കുടിക്കുന്നതിനിടെ പെെട്ടന്ന് വർക്ക്ഷോപ്പ് ഉടമയെ കയറിപ്പിടിക്കുകയായിരുന്നു. ഇയാൾ വെപ്രാളപ്പെട്ട് കുതറിമാറി ഇറങ്ങിയോടി. പിന്നീട് തിരിച്ചുവന്നപ്പോഴാണ് മേശപ്പുറത്ത് വെച്ചിരുന്ന പഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. പരാതി നൽകിയതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
കുടവയറും കഷണ്ടിയുമുള്ളവരെ കബളിപ്പിച്ച് പണം തട്ടുന്ന വിരുതന്മാർ മനാമയിലാണ് വിലസുന്നത്. വയർ കുറക്കാനും മുടി വളരാനും മരുന്നുണ്ടെന്ന് പറഞ്ഞ് ഏതെങ്കിലും പച്ചമരുന്ന് കടയിലേക്ക് വിളിച്ചുകയറ്റുകയാണ് ചെയ്യുന്നത്. തുടർന്ന് ഏതാനും പച്ചമരുന്നുകൾ നൽകി ഭീമമായ തുക ഇൗടാക്കും. ഇരക്ക് കാര്യമായി പ്രതികരിക്കാൻ കഴിയാതെ നിസ്സഹായനാക്കിയാണ് ഇവർ തട്ടിപ്പു നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.