Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bill Gates
cancel
Homechevron_rightTECHchevron_rightTech Newschevron_rightഒമിക്രോൺ: നാം...

ഒമിക്രോൺ: നാം പോകുന്നത്​ മഹാമാരിയുടെ ഏറ്റവും മോശമായ ഘട്ടത്തിലേക്ക്​ -ബിൽ ഗേറ്റ്​സ്​

text_fields
bookmark_border

കോവിഡിന്‍റെ ഒമിക്രോൺ വകഭേദത്തെ കുറിച്ച്​ മുന്നറിയിപ്പുമായി മൈക്രോസോഫ്​റ്റ്​ സഹ-സ്ഥാപകനും ലോക കോടീശ്വരനുമായ ബിൽ ഗേറ്റ്​സ്​. ചരിത്രത്തിലെ ഏതൊരു വൈറസിനേക്കാളും വേഗത്തിലാണ്​ ഒമിക്രോൺ പടരുന്നതെന്നും നമ്മൾ മഹമാരിയുടെ ഏറ്റവും മോശമായ ഘട്ടത്തിലേക്ക്​ പ്രവേശിച്ചേക്കാമെന്നും ബിൽ ഗേറ്റ്​സ്​ വ്യക്തമാക്കി.

ക്രിസ്മസ്​-പുതുവത്സരാഘോഷങ്ങൾ അടുക്കവേ, ഒമിക്രോണിന്‍റെ ആശങ്കാജനകമായ വ്യാപനത്തെ കുറിച്ച്​ ജനങ്ങളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ പങ്കുവെച്ച ട്വീറ്റുകളിലാണ്​ അദ്ദേഹം മുന്നറിയിപ്പ്​ നൽകിയത്​. താനും തന്‍റെ അവധിക്കാല പദ്ധതികളിൽ ഭൂരിഭാഗവും റദ്ദാക്കിയതായി അദ്ദേഹം അറിയിച്ചു.

'ഇതിന്​ ഡെൽറ്റയുടെ പകുതി മാത്രമേ തീവ്രതയുള്ളൂ എന്ന്​ വെച്ചാലും, ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ കുതിച്ചാട്ടത്തിനായിരിക്കും നാം സാക്ഷ്യം വഹിക്കുക. കാരണം, ഒമിക്രോൺ വളരെ അപകടകരമായ പകർച്ചവ്യാധിയാണ്​. -അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഒ​മി​ക്രോ​ൺ അ​തി​വേ​ഗം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ചിരിക്കുകയാണ്​. ജ​ർ​മ​നി​യും പോ​ർ​ച്ചു​ഗ​ലും ക്രി​സ്മ​സി​ന് ശേ​ഷം നി​യ​ന്ത്ര​ണ​ങ്ങ​ളും സാ​മൂ​ഹി​ക അ​ക​ല​വും ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. യൂ​റോ​പ്യ​ൻ മേ​ഖ​ല​യി​ലെ 53 രാ​ജ്യ​ങ്ങ​ളി​ൽ 38ൽ ​ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഫ്രാ​ൻ​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം 70,000 ആ​ളു​ക​ൾ​ക്കാ​ണ്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടു​ത​ലും ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​മാ​ണ്. ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ ഫ്രാ​ൻ​സി​ൽ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​ട​ക്കു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പ്. കോ​വി​ഡ്​ വ്യാ​പ​നം കു​റ​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ്രാ​ൻ​സി​ൽ അ​ഞ്ചി​നും 11 വ​യ​സ്സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക്​ വാ​ക്സി​ൻ ന​ൽ​കി​ത്തു​ട​ങ്ങി. അ​തേ​സ​മ​യം, 12 മു​ത​ൽ 15 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ബൂ​സ്റ്റ​ർ ഡോ​സ്​ ത​ൽ​കാ​ലം ഇ​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

28 മു​ത​ൽ ജ​ർ​മ​നി​യി​ൽ രാ​ത്രി ക്ല​ബു​ക​ൾ​ക്ക് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. 10 പേ​രി​ൽ കൂ​ടു​ത​ലു​ള്ള ഒ​ത്തു​ചേ​ര​ലു​ക​ൾ​ക്കും നി​രോ​ധ​ന​മു​ണ്ട്. ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ അ​ട​ഞ്ഞ സ്​​റ്റേ​ഡി​യ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ട​ക്കും. കൊ​റോ​ണ വൈ​റ​സി​ന് ക്രി​സ്മ​സ് അ​വ​ധി ബാ​ധ​ക​മ​ല്ലെ​ന്ന് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ല​ഫ് ഷോ​ൾ​സ് ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. പോ​ർ​ച്ചു​ഗ​ലി​ൽ ബാ​റു​ക​ളും രാ​ത്രി ക്ല​ബു​ക​ളും ഡി​സം​ബ​ർ 26 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കി​ല്ല. ജ​നു​വ​രി ഒ​മ്പ​തു​വ​രെ വ​ർ​ക് ഫ്രം ​ഹോം നി​ർ​ബ​ന്ധ​മാ​ക്കി. ഒ​ത്തു​ചേ​ര​ലു​ക​ളി​ൽ 10ൽ ​കൂ​ടു​ത​ൽ പേ​ർ പാ​ടി​ല്ല.

ഫി​ൻ​ല​ൻ​ഡി​ൽ ബാ​റു​ക​ളും റ​സ്റ്റാ​റ​ന്‍റു​ക​ളും ക്രി​സ്മ​സ് ത​ലേ​ന്ന് രാ​ത്രി 10ന് ​അ​ട​ക്ക​ണം. ഡി​സം​ബ​ർ 28 മു​ത​ൽ റ​സ്റ്റാ​റ​ന്‍റു​ക​ൾ വൈ​കീ​ട്ട് ആ​റു​വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​വൂ. പു​റ​ത്തു​നി​ന്നു​ള്ള​വ​ർ കോ​വി​ഡ് നെഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ണി​ക്ക​ണം.

സ്വീ​ഡ​നി​ൽ ബാ​റു​ക​ളും ക​ഫേ​ക​ളും റ​സ്റ്റാ​റ​ന്‍റു​ക​ളും സീ​റ്റു​ക​ൾ​ക്ക് ആ​നു​പാ​തി​ക​മാ​യി മാ​ത്ര​മേ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കൂ. സാ​ധ്യ​മാ​യ​വ​രോ​ടെ​ല്ലാം വീ​ട്ടി​ലി​രു​ന്ന് ജോ​ലി​ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നെ​ത​ർ​ല​ൻ​ഡി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ന ലോ​ക്ഡൗ​ൺ നി​ല​വി​ലു​ണ്ട്. മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ക്രി​സ്മ​സി​ന് പി​ന്നാ​ലെ​യാണ്​ നിയന്ത്രണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virusBill GatespandemicOmicron
News Summary - Omicron spreading faster than any virus in history Bill Gates
Next Story