വൺപ്ലസിൽ നിന്നും രാജിവെച്ച കാൾ പേയ് എത്തുന്നു സ്റ്റാർട്ടപ്പുമായി; പണമിറക്കുന്നത് വമ്പന്മാർ
text_fieldsഒക്ടോബറിലായിരുന്നു വൺപ്ലസ് സഹസ്ഥാപകനായിരുന്ന കാൾ പേയ് കമ്പനിയിൽ നിന്ന് രാജിവെച്ചത്. ആഗോളതലത്തിൽ വലിയ മാർക്കറ്റുണ്ടായിരുന്ന ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ വൺപ്ലസിൽ നിന്നുമുള്ള അദ്ദേഹത്തിെൻറ ഇറങ്ങിപ്പോക്ക് വലിയ വാർത്തയായിരുന്നു. സ്വന്തമായി ഒരു സ്മാർട്ട്ഫോൺ ബ്രാൻഡ് ആരംഭിക്കാനാണ് കാൾ പേയ് കമ്പനി വിട്ടതെന്ന റിപ്പോർട്ടുകൾ പിന്നാലെ വന്നു.
എന്നാൽ, വയേർഡ് (Wired)ന് നൽകിയ അഭിമുഖത്തിൽ തെൻറ ഭാവി പരിപാടികളെ കുറിച്ച് കാൾ പേയ് വാചാലനായി. തെൻറ കമ്പനി ഒരു ഒാഡിയോ സ്റ്റാർട്ട്അപ്പായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, ഹെഡ്ഫോണുകളും സ്പീക്കറുകളും മാത്രമല്ലാതെ വെത്യസ്തങ്ങളായ ഒാഡിയോ റിലേറ്റഡ് ഉപകരണങ്ങളും തെൻറ പുതിയ കമ്പനി നിർമിക്കുമെന്നും കാൾ പേയ് പറഞ്ഞു. അതിന് വേണ്ടി ഏഴ് മില്യൺ ഡോളറോളം സീഡ് ഫണ്ടും ഇതുവരെ സ്വരൂപിച്ചിട്ടുണ്ട്.
നിലവിൽ പത്തിൽ താഴെ മാത്രം ജീവനക്കാരുള്ള കമ്പനിയിലേക്ക് കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ് കാൾ പേയ്. ലണ്ടനിലായിരിക്കും കമ്പനിയുടെ ആസ്ഥാനം. അതിന് കാരണവുമുണ്ട്. 'ലണ്ടൻ നല്ല സ്ഥലമാണ്. അവിടെ ധാരാളം കഴിവുള്ള ആളുകളുണ്ട്. പ്രത്യേകിച്ച് ഡിസൈൻ, യൂസർ എക്സ്പീരിയൻസ് എന്നീ മേഖലകളിൽ. -കാൾ പേയ് പറയുന്നു.
പുതിയ കമ്പനിക്ക് വേണ്ടി പണമിറക്കിയിരിക്കുന്നതും ചില്ലറക്കാരല്ല. ആപ്പിളിെൻറ ലോകപ്രശസ്തമായ iPod നിർമിച്ച ടോണി ഫഡെൽ, യൂട്യൂബറായ കാസേ നൈസ്റ്റാറ്റ്, ട്വിച്ച് സഹ സ്ഥാപകനായ കെവിൻ ലിൻ, റെഡ്ഡിറ്റ് സി.ഇ.ഒ സ്റ്റീവ് ഹഫ്മാൻ, പ്രൊഡക്ട് ഹണ്ട് സി.ഇ.ഒ ജോഷ് ബക്ക്ലി എന്നിവർ കാൾ പേയ്യുടെ കമ്പനിക്ക് വേണ്ടി പണം വാരിയെറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.