Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവൺപ്ലസ്​ സഹസ്ഥാപകൻ...

വൺപ്ലസ്​ സഹസ്ഥാപകൻ കമ്പനി വിട്ടു; സ്വന്തം സ്​മാർട്ട്​ഫോൺ ബ്രാൻഡുമായി ഉടനെയെത്തും

text_fields
bookmark_border
വൺപ്ലസ്​ സഹസ്ഥാപകൻ കമ്പനി വിട്ടു; സ്വന്തം സ്​മാർട്ട്​ഫോൺ ബ്രാൻഡുമായി ഉടനെയെത്തും
cancel

2013 ഡിസംബറിലായിരുന്നു സ്​മാർട്ട്​ഫോൺ ലോകത്തിലേക്ക്​ വൺപ്ലസ്​ എന്ന ബ്രാൻഡി​െൻറ കടന്നുവരവ്​. ചൈനക്കാരായ പീറ്റ്​ ലൗ, കാൾ പേ എന്നിവരായിരുന്നു സ്ഥാപകർ. അന്ന്​ ആഗോള മാർക്കറ്റിൽ വിലസുകയായിരുന്ന ആപ്പിൾ, സാംസങ്​ പോലുള്ള വമ്പൻമാരെ ഞെട്ടിച്ചുകൊണ്ട്​ 'വൺ പ്ലസ്​ വൺ' എന്ന ആദ്യത്തെ മോഡൽ അവർ അവതരിപ്പിച്ചു.

വൺ പ്ലസ്​ വൺ ഒരു സാധാരണ സ്​മാർട്ട്​ഫോൺ ആയിരുന്നില്ല. ആപ്പിളും സാംസങ്ങും വമ്പൻ വിലക്ക്​ നൽകിയിരുന്ന ഫ്ലാഗ്​ഷിപ്പ്​ ഫീച്ചറുകൾ അതി​െൻറ പകുതി വിലക്ക്​ പീറ്റ്​ ലൗ, കാൾ പേ എന്നിവർ വൺ പ്ലസ്​ വണ്ണിൽ ഉൾകൊള്ളിച്ചു. ഫലത്തിൽ ആദ്യത്തെ ഫ്ലാഗ്​ഷിപ്പ്​ കില്ലർ ഫോൺ അങ്ങ്​ ചൈനയിൽ അവതരിച്ചു. ആദ്യ മോഡൽ ഇറങ്ങിയത്​ മുതൽ ഇപ്പോൾ വരെ വൺ പ്ലസിന്​ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

കാൾ പേ

ആപ്പിളും മറ്റ്​ ആ​ൻഡ്രോയ്​ഡ്​ കമ്പനികളും വർഷങ്ങളായി നേടിയെടുത്ത പലതും വൺ പ്ലസ്​ ചുരുക്ക കാലം കൊണ്ട്​ സ്വന്തമാക്കി. വമ്പനൊരു ഫാൻബേസും എന്തിന്​ ഫോണുകൾ ലോഞ്ച്​ ചെയ്യു​േമ്പാൾ പ്രത്യക്ഷപ്പെടുന്ന നീണ്ട ക്യൂവും​ വൺപ്ലസ്​ എന്ന കമ്പനിയുടെ മുഖമുദ്രയായി. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന വാർത്ത വൺപ്ലസ്​ സഹ സ്ഥാപകൻ കാൾ പേയുടെ ഇറങ്ങിപ്പോക്കാണ്​. നീണ്ട ഏഴ്​ വർഷങ്ങൾക്ക്​ ശേഷം അദ്ദേഹം വൺപ്ലസ്​ വിടുകയാണെന്നും വൈകാതെ സ്വന്തം സ്​മാർട്ട്​ഫോൺ ബ്രാൻഡുമായി എത്തുമെന്നുമാണ്​ റിപ്പോർട്ട്​.

റെഡ്ഡിറ്റ്​ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമിലാണ്​ ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്​ വന്നത്​. വൺപ്ലസിലെ ജീവനക്കാർക്ക്​ അയച്ച ഒരു നോട്ടീസാണ്​ ലീക്കായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്​. നോട്ടീസിലുള്ള കമ്പനിയുടെ അധികാരികളുടെ പട്ടികയിൽ കാൾ പേയെ കുറിച്ച്​ പരാമർശമില്ല. അതിനാൽ​ ആളുകൾ അദ്ദേഹം കമ്പനി വിട്ടതായി പ്രചരിപ്പിക്കുകയായിരുന്നു. വൈകാതെ പ്രമുഖ ടെക്​ വെബ്​ സൈറ്റുകൾ അത്​ സ്ഥിരീകരിച്ച്​ വാർത്തകൾ പുറത്തുവിടുകയും ചെയ്​തു.


കാൾ പേ, വമ്പൻ നിക്ഷേപകരുമായി ചർച്ചയിലാണെന്നും സൂചനയുണ്ട്​. അതേസമയം, വൺ പ്ലസും കാൾ പേയും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വൺ പ്ലസ്​ കമ്യൂണിറ്റിക്കും സ്​മാർട്ട്​ഫോൺ പ്രേമികൾക്കും ഏറെ സുപരിചിതനാണ്​ കാൾ പേ. സമൂഹ മാധ്യമങ്ങളിൽ സ്ഥിര സാന്നിധ്യമായ അദ്ദേഹം ആരാധകരുമായി സംവദിക്കാറുമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnePlusCarl Peipete lau
News Summary - OnePlus Co-Founder Carl Pei Has Left the Company
Next Story