വൺപ്ലസിൽ നിന്ന് രാജിവെച്ച കാൾ പേയ് എത്തുന്നത് വിചിത്ര പേരുള്ള പുതിയ കമ്പനിയുമായി
text_fieldsചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസിൽ നിന്നും സഹ സ്ഥാപകൻ കാൾ പേയ് രാജിവെച്ച വാർത്ത ഞെട്ടലോടെയായിരുന്നു ടെക് ലോകം കേട്ടത്. ആഗോളതലത്തിൽ വൺപ്ലസ് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന സമയത്തായിരുന്നു അദ്ദേഹം കഴിഞ്ഞ വർഷം സെപ്തംബറിൽ കമ്പനിയിൽ നിന്ന് പടിയിറങ്ങിയത്. എന്നാൽ, രണ്ട് മാസങ്ങൾക്ക് ശേഷം കാൾ പേയ് ഒരു സർപ്രൈസ് പ്രഖ്യാപനം നടത്തി. പുതിയ കമ്പനിയെ കുറിച്ചായിരുന്നു അത്. അതിൽ നിക്ഷേപിക്കുന്ന വമ്പൻമാരെയും അദ്ദേഹം പരിചയപ്പെടുത്തി.
2021 ജനുവരി 27ന് കാൾ പേയ് തെൻറ പുതിയ കമ്പനിയുടെ പേരും പ്രഖ്യാപിച്ചിരിക്കുകയാണ്. 'ഒന്നുമില്ല' എന്നർഥമാക്കുന്ന 'Nothing' എന്നാണ് അദ്ദേഹം തെൻറ കൺസ്യൂമർ ടെക്നോളജി കമ്പനിക്ക് പേര് നൽകിയിരിക്കുന്നത്. ലണ്ടൻ അടിസ്ഥാനമാക്കിയുള്ള 'നത്തിങ്' തുടക്കത്തിൽ ഒരു ഒാഡിയോ ഡിവൈസുകൾക്ക് മാത്രമായുള്ള കമ്പനിയായിരിക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അവർ സ്മാർട്ട് ഉപകരണങ്ങളും നിർമിച്ചേക്കും.
'സാേങ്കതിക വിദ്യയിൽ രസകരമായ എന്തെങ്കിലും സംഭവിച്ചിട്ട് കാലം കുറച്ചായി. ഇനി പുതിയ മാറ്റങ്ങളുടെ സമയമാണ്'. - നത്തിങ്ങിെൻറ സി.ഇ.ഒയും സ്ഥാപകനുമായ പേയ് ഒരു ഒൗദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. 'നത്തിങ്ങി'ലൂടെ കാൾ പേയ് എന്താണ് ലക്ഷ്യമിടുന്നത് എന്ന് ചോദിച്ചാൽ, അദ്ദേഹത്തിന് പറയാനുള്ളത് - ''ആളുകളും സാേങ്കതിക വിദ്യയും തമ്മിലുള്ള തടസ്സങ്ങൾ നീക്കുന്നതിനും തടസ്സമില്ലാത്ത ഒരു ഡിജിറ്റൽ ഭാവി സൃഷ്ടിക്കുന്നതിനുമാണ്' തങ്ങൾ ശ്രമിക്കുന്നതെന്നായിരിക്കും മറുപടി.
അതേസമയം, എന്തൊക്കെ സ്മാർട്ട് ഡിവൈസുകളായിരിക്കും നത്തിങ് ലോഞ്ച് ചെയ്യുക എന്നതിനെ കുറിച്ച് യാതൊരു സൂചനയും ഇപ്പോൾ ലഭ്യമല്ല. ഇൗ വർഷം പകുതിയോടെ തന്നെ തങ്ങളുടെ ആദ്യത്തെ സ്മാർട്ട് ഉപകരണം നിങ്ങളെ തേടിയെത്തുമെന്ന് നത്തിങ് ഉറപ്പുനൽകുന്നു.
We rethought everything and came up with #Nothing. pic.twitter.com/VSz905Kgug
— Nothing (@nothingtech) January 27, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.