ഓൺലൈൻ ഗെയിം: 18 തികയാത്തവർക്ക് രജിസ്റ്റർ ചെയ്യാൻ രക്ഷിതാക്കളുടെ അനുമതി വേണം
text_fieldsന്യൂഡൽഹി: ഓൺലൈൻ ഗെയിം കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയം പുറപ്പെടുവിച്ചു. ഗെയിമിങ്ങിലൂടെ വാതുവെപ്പ് അനുവദിക്കില്ലെന്ന് കരട് വിജ്ഞാപനം പുറപ്പെടുവിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രായപൂർത്തിയാകാത്തവർ ഗെയിം കളിക്കാൻ രജിസ്റ്റർ ചെയ്യുമ്പോൾ മാതാപിതാക്കളുടെ അനുമതി വേണം. ഗെയിമിങ് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. ഗെയിമിങ് പ്ലാറ്റ്ഫോമിൽ സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്നും കരട് വിജ്ഞാപനത്തിൽ പറയുന്നു.ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിക്ഷേപിക്കുന്ന പണത്തിന്റെ പിന്‍വലിക്കല്‍ അല്ലെങ്കില്‍ തിരിച്ചുനൽകൽ, വിജയികളുടെ നിര്‍ണയം, പാരിതോഷികങ്ങളുടെ വിതരണം, ഗെയിമിങ് ഫീസ്, മറ്റു ചാര്‍ജുകള്‍, അക്കൗണ്ട് രജിസ്ട്രേഷനുള്ള കെ.വൈ.സി നടപടിക്രമം തുടങ്ങിയ വിഷയങ്ങളില്‍ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും കരട് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്.
പൊതുജനങ്ങൾക്കും മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ജനുവരി 17 വരെ കരടില്‍ അഭിപ്രായം അറിയിക്കാം. അടുത്ത മാസം അവസാനത്തോടെ നിയമങ്ങൾ പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.