ഓപൺ എ.ഐക്ക് ഏഴ് ലക്ഷം കോടി നിക്ഷേപം തേടുന്നു
text_fieldsന്യൂയോർക്: ചാറ്റ് ജി.പി.ടി ഉപജ്ഞാതാക്കളായ ഓപൺ എ.ഐ ഏഴുലക്ഷം കോടി ഡോളറിന്റെ (ഏകദേശം 581 ലക്ഷം കോടി രൂപ) നിക്ഷേപം തേടുന്നു. അത്യാധുനിക ചിപ്പ് ഉൽപാദിപ്പിക്കാനും നിർമിത ബുദ്ധിയുടെ ശേഷി വർധിപ്പിക്കാനുമാണ് വൻ നിക്ഷേപം സമാഹരിക്കുന്നത്.
യു.എ.ഇ ഭരണകൂടത്തിൽനിന്ന് ഉൾപ്പെടെ നിക്ഷേപം സമാഹരിക്കാനാണ് ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ കരുക്കൾ നീക്കുന്നത്. ചിപ്പുകളുടെ ക്ഷാമം പരിഹരിക്കാൻ തായ്വാൻ സെമികണ്ടക്ടർ മാനുഫാക്ചറിങ് കമ്പനിയുടേത് പോലുള്ള ഡസൻ കണക്കിന് ഫാക്ടറികൾ നിർമിക്കാനാണ് പദ്ധതി.
വിവിധ രാജ്യങ്ങളിലെ വൻകിട നിക്ഷേപകരുമായി ആൾട്ട്മാൻ കൂടിക്കാഴ്ച നടത്തിവരികയാണെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.