5ജി വിപ്ലവം മുന്നില്‍ കണ്ട് ഒപ്പോ റെനോ 5 പ്രോ 5 ജി ഇന്ത്യയില്‍
text_fieldsപ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ അവരുടെ ഏറെ പ്രചാരമുള്ള റെനോ സീരീസിലേക്ക് പുതിയ 'ഒപ്പോ റിനോ 5 പ്രോ 5 ജി' അവതരിപ്പിച്ചു. അനാവശ്യ ശബ്ദങ്ങളെ തീര്‍ത്തും ഒഴിവാക്കി 'ലൈവ് ഇന്‍ഫിനിറ്റ്' അനുഭവം പകരുന്ന ഒപ്പോ എന്‍കോ എക്സ് ട്രൂ വയര്‍ലെസ് നോയ്സ് കാന്‍സലിങ് ഇയര്‍ഫോണും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പോ റിനോ 5 പ്രോ 5 ജി 35990 രൂപയ്ക്കും എന്‍കോ എക്സ് ട്രൂ വയര്‍ലെസ് നോയ്സ് കാന്‍സലിങ് ഇയര്‍ഫോണുകള്‍ 9990 രൂപയ്ക്കും ലഭ്യമാകും.
ഇന്ത്യയില്‍ റിനോ ശ്രേണിയില്‍ ഒപ്പോ ഇറക്കുന്ന ആദ്യ 5ജി റെഡി സ്മാര്‍ട്ട്ഫോണാണ് റിനോ 5 പ്രോ 5 ജി. എഐ വിഡിയോ ഫീച്ചറോടെയെത്തുന്ന ആദ്യത്തെ ഫോണായ റിനോ 5പ്രോക്ക് കരുത്ത് പകരുന്നത് മീഡിയടെക്ക് ഡൈമെന്‍സിറ്റി 1000 പ്ലസ് ചിപ്സെറ്റാണ്. ഇൗ പ്രൊസസറുമായി എത്തുന്ന ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട്ഫോണ്‍ കൂടിയാണിത്. 65 വാട്ട് സൂപ്പര്‍ വൂക്ക് 2.0 ഫ്ളാഷ് ചാര്‍ജ്, മെലിഞ്ഞ രൂപം എന്നിവയും പ്രത്യേകതകളാണ്.
ഒപ്പോ എന്‍കോ എക്സ് ട്രൂ വയര്‍ലെസ് നോയ്സ് കാന്‍സലിങ് ഇയര്‍ഫോണുകള്‍ക്ക് ഡിബിഇഇ 3.0 സൗണ്ട് സിസ്റ്റത്തിെൻറയും എല്‍എച്ച്ഡിസി വയര്‍ലെസ് ട്രാന്സ്മിഷെൻറയും പിന്തുണയുണ്ട്. ഇഷ്ടാനുസൃത അക്കൗസ്റ്റിക്ക് ഡിസൈനും ഹൈബ്രിഡ് ആക്റ്റീവ് നോയ്സ് കാന്‍സലിങ്ങിലൂടെ മികച്ച കേള്‍വി അനുഭവം പകരുന്ന അധുനിക സോഫ്റ്റ്വെയറും ചേര്‍ന്നതാണ് ഒപ്പോ എന്‍കോ എക്സ് ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകള്‍. പ്രമുഖ ആഗോള ഹൈ-ഫൈ ഓഡിയോ ബ്രാന്‍ഡ് ഡൈനോഡിയോയുമായി സഹകരിച്ച് തടസമില്ലാത്ത ഹൈ-ഫൈ അനുഭവവും ഇവ പകരും.
ലോഞ്ചിനിടെ ഒപ്പോ റിനോ 5 പ്രോ 5 ജിയില്‍ 1 ജിബിയുടെ സിനിമ 11 സെക്കന്‍ഡില്‍ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പോ ഓണ്‍സൈറ്റില്‍ 5ജി ടെസ്റ്റും നടത്തി. 5ജി യുഗത്തിലേക്ക് തങ്ങളും തയ്യാറാണെന്ന് ഒപ്പോ അതുവഴി സാക്ഷ്യപ്പെടുത്തുകയായിരുന്നു. ബോളിവുഡിലെ പ്രമുഖ സംവിധായകന് ഇംത്തിയാസ് അലി ഒപ്പോ റിനോ 5 പ്രോ 5 ജി ഉപയോഗിച്ചതിെൻറ വിഡിയോ അനുഭവവും പങ്കുവച്ചിരുന്നു.
വിലയും ലഭ്യതയും
ആസ്ട്രല്‍ ബ്ലൂവിലും സ്റ്റാറി ബ്ലാക്ക് നിറത്തിലുമുള്ള ഒപ്പോ റിനോ 5 പ്രോ 5 ജി 8+128 ജിബി മോഡലിന് 35990 രൂപയാണ് വില. കറുപ്പും വെളുപ്പും നിറത്തിലുള്ള എന്‍കോ എക്സ് ട്രൂ വയര്‍ലെസ് നോയ്സ് ഇയര്ഫോണിെൻറ വില 9990 രൂപയാണ്. രണ്ട് ഉപകരണങ്ങളും ജനുവരി 22 മുതല്‍ പ്രധാന റീട്ടെയിൽ ഷോപ്പിലും ഫ്ളിപ്പ്കാര്‍ട്ടിലും ലഭ്യമാകും. 5ജി യുഗത്തില്‍ മെച്ചപ്പെട്ട ഡിജിറ്റല്‍ അനുഭവം ലഭിക്കുന്നതിനായി ഒപ്പോ ഇന്ത്യ 12 മാസത്തേക്ക് ക്ലൗഡ് സര്‍വീസായി 120 ജിബി അധികവും നല്‍കുന്നുണ്ട്. വാങ്ങുന്ന തീയതി മുതലായിരിക്കും ഇത് ബാധകമാകുക. സൗജന്യ സ്റ്റോറേജ് പെയ്ഡ് സ്റ്റോറേജിന് ഒപ്പം ഉപയോഗിക്കാം. 12 മാസത്തേക്കായിരിക്കും കാലാവധി. ഉപഭോക്താവിന് ഫ്രീ സ്റ്റോറേജ് ലഭ്യമായാല്‍ ക്ലൗഡ് സേവനം ആക്റ്റീവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.