ഒരു ലക്ഷത്തിലേറെ ചാറ്റ് ജിപിടി അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; കൂടുതൽ ബാധിച്ചത് ഇന്ത്യയെ, വിവരങ്ങൾ ഡാർക് വെബ്ബിൽ
text_fieldsആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളായ ചാറ്റ് ജിപിടി (ChatGPT) ഉപയോക്താക്കളെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു ലക്ഷത്തിലധികം ചാറ്റ് ജിപിടി അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി സിംഗപ്പൂർ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ സ്ഥാപനമായ ഗ്രൂപ്പ്-ഐബിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓപൺഎ.ഐയുടെ ചാറ്റ്ജിപിടി-യിൽ ലോഗിൻ ചെയ്ത 1,01,134 ഉപകരണങ്ങളിലാണ് ഹാക്കർമാർ പ്രവേശിച്ചത്.
ഹാക്കിങ്ങിന് വിധേയമായ ചാറ്റ് ജിപിടി അക്കൗണ്ടുകൾ ഇരകളുടെ ബാങ്ക് വിവരങ്ങളൊന്നും വെളിപ്പെടുത്തില്ലെങ്കിലും, ഇമെയിൽ, പാസ്‌വേഡുകൾ, ഫോൺ നമ്പറുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് നിർണായക ഉപയോക്തൃ വിവരങ്ങൾ ചോർന്നിട്ടുണ്ട്. ഇത് ഫിഷിങ് ആക്രമണത്തിന് സൈബർ കുറ്റവാളികൾ ഉപയോഗപ്പെടുത്തിയേക്കാം.
കഴിഞ്ഞ ഒരു വർഷമായി ഡാർക്ക് വെബ് മാർക്കറ്റ്‌പ്ലെയ്‌സുകളിൽ ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങൾ വിൽക്കുന്നതായും സൈബർ സുരക്ഷാ സ്ഥാപനം കണ്ടെത്തിയിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ കൂടുതലും ഇന്ത്യയിൽ നിന്നുള്ളവയാണെന്നും അവർ വെളിപ്പെടുത്തി.
ഉപയോക്താക്കളുടെ ക്രെഡൻഷ്യലുകൾ മോഷ്ടിക്കാൻ ഹാക്കർമാർ "ഇൻഫോ-സ്റ്റീലിംഗ് മാൽവെയർ" ഉപയോഗിച്ചതായാണ് ഗ്രൂപ്പ്-ഐബിയുടെ ഗവേഷണം സൂചിപ്പിക്കുന്നത്. ഒരു ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. ബ്രൗസറുകളിൽ സേവ് ചെയ്യപ്പെട്ടിട്ടുള്ള ഇമെയിലുകളും പാസ്വേഡുകളും, ബാങ്ക് കാർഡ് വിശദാംശങ്ങൾ, ക്രിപ്‌റ്റോ വാലറ്റ് വിവരങ്ങൾ, കുക്കികൾ, ബ്രൗസിംഗ് ഹിസ്റ്ററി, മറ്റ് വിവരങ്ങൾ എന്നിവ ബാധിച്ച ഉപകരണങ്ങളിൽ ഇത്തരം മാൽവെയറുകൾ ശേഖരിക്കുന്നുവെന്നും ബ്ലോഗിൽ ചൂണ്ടിക്കാട്ടുന്നു.
പ്ലേസ്റ്റോറിൽ നിന്നല്ലാതെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോഴും ഫിഷിങ് ലിങ്കുകൾ തുറക്കുമ്പോഴുമൊക്കെയാണ് ഇത്തരം മാൽവെയറുകൾ ഫോണിൽ പ്രവേശിക്കുന്നത്.
ഏഷ്യ-പസഫിക് മേഖലയിലെ ഉപയോക്താക്കളെയാണ് സൈബർ ആക്രമണം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഏഷ്യ-പസഫിക് മേഖലയിലെ ഏകദേശം 40.5 ശതമാനം ഉപയോക്താക്കളെയും ഹാക്കിങ് ബാധിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ 12,632 അക്കൗണ്ടുകൾ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നും ഗവേഷണം സൂചിപ്പിക്കുന്നു. പാകിസ്താനിലെ 9,217 ചാറ്റ്ജിപിടി അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ആഗോളതലത്തിൽ, ബ്രസീൽ, വിയറ്റ്നാം, ഈജിപ്ത് എന്നിവിടങ്ങളിലെ ChatGPT ഉപയോക്താക്കളെ ലംഘനം വ്യാപകമായി ബാധിച്ചു.
അതേസമയം, ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍ സാംസങ് തുടങ്ങിയ കമ്പനികൾ ചാറ്റ് ജിപിടി (ChatGPT) ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കിയത് വലിയ വാർത്തയായി മാറിയിരുന്നു. തന്ത്രപ്രധാനമായ വിവരങ്ങൾ ജീവനക്കാർ പങ്കിടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഓഫീസിൽ എ.ഐ ചാറ്റ് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. എന്നാലിപ്പോൾ,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.