പാരിസ് ഒളിമ്പിക്സിനിടെ 140 സൈബർ ആക്രമണങ്ങൾ
text_fieldsപാരിസ്: പാരീസ് ഒളിമ്പിക്സുമായി ബന്ധപ്പെട്ട് 140 സൈബർ ആക്രമണങ്ങൾ രജിസ്റ്റർ ചെയ്തതായി ഫ്രാൻസിന്‍റെ സൈബർ സുരക്ഷാ ഏജൻസി അറിയിച്ചു. ഇതിൽ 119 കേസുകൾ താരതമ്യേന ചെറിയ സംഭവങ്ങളായിരുന്നു. 22 എണ്ണം ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും ഫ്രഞ്ച് സൈബർ സെക്യൂരിറ്റി ഏജൻസി (എ.എൻ.എസ്.എസ്.ഐ) വ്യക്തമാക്കി.
ഒളിമ്പിക്സ് നടത്തിപ്പിനെ ബാധിക്കാൻ ഇടയുള്ള ആക്രമണങ്ങളെ കുറിച്ച് ഏജൻസി അതീവ ജാഗ്രത പുലർത്തിയിരുന്നതിനാൽ നിരവധി സംഭവങ്ങൾ തടയാൻ കഴിഞ്ഞു. കായികം, ഗതാഗതം, ടെലികോം എന്നിവയെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണങ്ങളിൽ അധികവും.
2021ലെ ടോക്കിയോ ഒളിമ്പിക്സിലും സമാനമായ അക്രമണങ്ങൾ നടന്നിരുന്നു. അതിനേക്കാൾ 10 മടങ്ങ് വരെ സൈബർ ആക്രമണങ്ങൾ പ്രതീക്ഷിച്ചിരുന്നതായി പാരീസ് ഗെയിംസിന്‍റെ ടെക്‌നോളജി ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ് ഡയറക്ടർ മാരി റോസ് ബ്രൂണോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.