ഓഗസ്റ്റില്‍ വാട്‌സ്ആപ്പ് രാജ്യത്ത് നിരോധിച്ചത് 20 ലക്ഷം അക്കൗണ്ടുകൾ; ബാൻ കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങൾ അനുസരിച്ച് ഓഗസ്റ്റ് മാസത്തിൽ മാത്രമായി രാജ്യത്ത് വാട്ട്‌സ്ആപ്പ് നിരോധിച്ചത് 20.7 ലക്ഷം അക്കൗണ്ടുകൾ. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രതിമാസ കംപ്ലൈൻറ് റിപ്പോര്‍ട്ടിലാണ് 31 ദിവസത്തിനിടെ രണ്ട് ദശലക്ഷം അക്കൗണ്ടുകൾ വിലക്കിയ കാര്യം വാട്‌സ്ആപ്പ് ചൂണ്ടിക്കാട്ടിയത്.
ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്ന് 420 പരാതികളാണ് തങ്ങൾക്ക് ലഭിച്ചതെന്നും +91 ഫോൺ നമ്പർ വഴിയാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പരാതി ചാനലുകളിലൂടെ (ഗ്രീവന്‍സ് ചാനല്‍) ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് നിയമലംഘനം നടത്തുന്ന ആക്കൗണ്ടുകള്‍ക്കെതിരെ വാട്‌സ്ആപ്പ് നടപടി സ്വീകരിച്ചത്.
ജൂൺ ജൂലൈ മാസങ്ങൾക്കിടയിൽ ഇന്ത്യയിൽ 30 ലക്ഷത്തിലധികം അക്കൗണ്ടുകൾ വാട്സാപ് നിരോധിച്ചിരുന്നു. അന്ന് 594 പരാതികളായിരുന്നു കമ്പനിക്ക് ലഭിച്ചത്. മെയ് 26 മുതലായിരുന്നു രാജ്യത്ത് പുതിയ ഐടി നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഇൗ നിയമങ്ങൾ അനുസരിച്ച് വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ (അമ്പത് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള) എല്ലാ മാസവും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
നിരോധനത്തിനുള്ള കാരണം
ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളെ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് വാട്സ്ആപ്പിെൻറ നടപടി. അതേസമയം, 95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ് അല്ലെങ്കിൽ ബൾക്ക് മെസ്സേജിങ്ങിെൻറ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് വാട്സാപ് പറയുന്നു. തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം തടയാനായി ആഗോളതലത്തിൽ നിരോധിക്കുന്ന ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം 80 ലക്ഷത്തോളമാണെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.
രജിസ്‌ട്രേഷന്‍ സമയത്തും, സന്ദേശങ്ങളയക്കുേമ്പാഴും, മറ്റു ഉപയോഗാക്താക്കളുടെ റിപ്പോര്‍ട്ടുകളും ബ്ലോക്കുകളും, എന്നിങ്ങനെ ഒരു അക്കൗണ്ടിെൻറ ദുരുപയോഗം വാട്‌സ്ആപ്പ് കണ്ടെത്തുന്നത് മൂന്ന് ഘട്ടങ്ങളിലായാണ്. ഇക്കാര്യങ്ങള്‍ പരിശോധിച്ചാണ് അക്കൗണ്ടുകള്‍ ബാന്‍ ചെയ്യാനുള്ള തീരുമാനമെടുക്കുന്നത്. സന്ദേശങ്ങള്‍ അയക്കുന്നതിേൻറയും ഒരു സന്ദേശം തന്നെ നിരവധി പേർക്ക് അയക്കുന്ന അക്കൗണ്ടുകളുടെയും റെക്കോര്‍ഡ് വാട്‌സ്ആപ്പ് തയ്യാറാക്കുന്നുണ്ട്.
ബാൻ കിട്ടാതിരിക്കാൻ എന്ത് ചെയ്യണം...?
വാട്സ്ആപ്പിൽ നിന്നും വിലക്ക് നേരിടാതിരിക്കാനായി പ്രധാനമായും യൂസർമാർ അവരുടെ അക്കൗണ്ടുകൾ ബിസിനസ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കുക. ബള്‍ക്ക് മെസ്സേജുകള്‍ അയക്കാതിരിക്കുക. വാട്‌സ്ആപ്പ് കോണ്‍ടാക്ടുകളുടെ സുരക്ഷയെ ബാധിക്കുന്ന തരം വാട്സ്ആപ്പിെൻറ പേരിലുള്ള കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുന്ന ആപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. ജിബി വാട്സ്ആപ്പും വാട്‌സ്ആപ്പ് പ്ലസും ഉദാഹരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.