ടിക് ടോക് നിരോധനം പിൻവലിച്ച് പാകിസ്താൻ; പക്ഷെ നിബന്ധനകളുണ്ട്
text_fieldsചൈനീസ് ഷോർട്ട് വിഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പാകിസ്ഥാന്‍ നിബന്ധനകളോടെ പിന്‍വലിച്ചു. പാകിസ്ഥാനിലെ ടെലികോം മന്ത്രാലയം തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സദാചാര വിരുദ്ധവും, മാന്യതയില്ലാത്തുമായ വീഡിയോകള്‍ക്കായി പ്ലാറ്റ്‌ഫോം ഒരുക്കുന്നു എന്ന വ്യാപക പരാതിയെ തുടര്‍ന്ന് 10 ദിവസം മുമ്പായിരുന്നു ടിക് ടോക്കിന് പാകിസ്ഥാനില്‍ നിരോധനം വന്നത്. ഇതിനെതിരെ ടിക് ടോക്ക് പാകിസ്ഥാന്‍ ടെലി കമ്യൂണിക്കേഷന്‍ അതോറിറ്റിക്ക് അപ്പീല്‍ നല്‍കുകയായിരുന്നു.
ആപ്പിലൂടെയുള്ള "അശ്ലീലവും നീചവുമായ ഉള്ളടക്കം" വ്യാപിക്കലും "സാമൂഹിക മൂല്യങ്ങളുടെ ദുരുപയോഗവും" ശാശ്വത നിരോധനത്തിന് കാരണമാകുമെന്ന് അതോറിറ്റി കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. അതേസമയം, ടിക് ടോക്കില്‍ വരുന്ന വീഡിയോ ഉള്ളടക്കങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സംവിധാനങ്ങളൊരുക്കാമെന്ന് ടിക്ടോക്ക് അധികൃതർ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ചൈനീസ് ആപ്പ് നേരിട്ട നിരോധനം പാകിസ്ഥാൻ നീക്കിയത്. രാജ്യത്തെ പ്രദേശിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ചൈനീസ് ആപ്പായ ടിക് ടോക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് പാകിസ്ഥാന്‍ ടെലി കമ്യൂണിക്കേഷന്‍ അതോററ്ററി വക്താവ് അറിയിച്ചു.
പാകിസ്താെൻറ നീക്കത്തിൽ സന്തോഷം പ്രകടിപ്പിച്ച് ചൈന രംഗത്തെത്തിയിട്ടുണ്ട്. 'അന്താരാഷ്ട്ര നിയമങ്ങളും പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും പ്രാദേശിക ആചാരങ്ങളെയും മതവിശ്വാസങ്ങളെയും പൂർണമായും മാനിക്കണമെന്നും സർക്കാർ എപ്പോഴും വിദേശ ചൈനീസ് സംരംഭങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്ന്, "ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
പാകിസ്ഥാനില്‍ ടിക് ടോക്കിന് ഒരു മാസം 20 ദശലക്ഷം ആക്ടീവ് യൂസര്‍മാരുണ്ട്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട മൂന്നാമത്തെ ആപ്പ് കൂടിയാണ് ടിക് ടോക്. വാട്ട്‌സ്ആപ്പും, ഫേസ്ബുക്കും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.