'അത് ഞങ്ങളുടെ ഉള്ളടക്കം, പ്രതിഫലം കൂടുതൽ വേണം..' ഗൂഗ്ളിനോട് ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി
text_fieldsന്യൂഡൽഹി: പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിനുള്ള "പരസ്യ വരുമാനം ഉചിതമായ രീതിയിൽ പങ്കിടാൻ" ഗൂഗിളിന് കത്തെഴുതി, ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി (ഐ.എൻ.എസ്). ഗൂഗ്ൾ പ്ലാറ്റ്ഫോമിലുള്ള പത്രങ്ങളുടെ ഉള്ളടക്കത്തിെൻറ ഉപയോഗത്തിന് കൃത്യമായി പ്രതിഫലം നൽകണമെന്നും അതിെൻറ പരസ്യവരുമാനത്തിെൻറ വിശദാംശങ്ങൾ പങ്കിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഐ.എൻ.എസ് പ്രസിഡൻറ് എൽ. ആദിമൂലം ഗൂഗിൾ ഇന്ത്യ മാനേജർ സഞ്ജയ് ഗുപ്തക്ക് കത്തയച്ചിരിക്കുന്നത്.
പരസ്യവരുമാനത്തിൽ പ്രസാധകർക്കുള്ള വിഹിതം 85 ശതമാനമായി ഉയർത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. "ആയിരക്കണക്കിന് മാധ്യമപ്രവർത്തകരെ ഗണ്യമായ ചെലവിൽ ജോലിക്ക് നിർത്തി പത്രങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾക്ക് പണം നൽകുക", ടെക് ഭീമനുമായി അതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയാണെന്നും കത്തിൽ പറയുന്നുണ്ട്.
പ്രാദേശിക മാധ്യമങ്ങൾക്ക് അവരുടെ ഉള്ളടക്കത്തിന് കൂടുതൽ പണം നൽകണമെന്ന് ആസ്ട്രേലിയൻ സർക്കാർ ഗൂഗ്ളിനോടും ഫേസ്ബുക്കിനോടും നിർദേശിച്ച സംഭവത്തിന് പിന്നാലെയാണ് ഇന്ത്യയിലും സമാന ആവശ്യവുമായി ഐ.എൻ.എസ് എത്തുന്നത്. മാധ്യമങ്ങൾക്ക് പ്രതിഫലം നൽകണമെന്ന ആവശ്യം അമേരിക്കൻ ടെക് ഭീമൻമാർ അംഗീകരിച്ചിരുന്നില്ല. പിന്നാലെ ആസ്ട്രേലിയൻ സർക്കാർ അതുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്തുകയായിരുന്നു.
നിലവിൽ ഗൂഗിള്‍ പരസ്യ വരുമാനത്തിെൻറ എത്ര ശതമാനമാണ് പ്രസാധകർക്ക് നല്കുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രസാധകർ എന്ന നിലയിൽ നിലയില്‍ എല്ലാ മാസവും തങ്ങള്‍ക്ക് നിശ്ചിത തുക ലഭിക്കും. എന്നാല്‍ ഇത് എത്ര ശതമാനമാണെന്നോ എന്താണ് അതിെൻറ അടിസ്ഥാനമെന്നോ അറിയില്ല എന്നും കത്തില്‍ പറയുന്നുണ്ട്. അടിസ്ഥാനപരമായി അത് ഞങ്ങളുടെ ഉള്ളടക്കമാണ്, അതിനാല്‍ പ്രതിഫലം കൂടുതല്‍ ലഭിക്കണമെന്നും കത്തില്‍ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.