പെഗസസ് എഫക്ട്; സ്മാർട്ട്ഫോണും ഫോൺ നമ്പറും മാറ്റി ഫ്രഞ്ച് പ്രസിഡൻറ്
text_fieldsഇസ്രായേൽ സ്പൈവെയർ പെഗസസ് ഉപപയോഗിച്ച് നടന്ന ചാരവൃത്തിയിൽ ലോകനേതാക്കളും ഇരയായെന്നുള്ള വാർത്തകൾ വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മാക്രോൺ, പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാംപോസ എന്നിവരടക്കം 14ഓളം രാഷ്ട്രതലവൻമാരുടെ ഫോണുകളാണത്രേ ഇത്തരത്തിൽ ചോർത്തിയത്.
സംഭവത്തിന് പിന്നാലെ ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവൻ മാക്രോൺ അദ്ദേഹത്തിെൻറ സ്മാർട്ട്ഫോണും ഫോൺ നമ്പറും മാറ്റിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ റോയിറ്റേഴ്സിനോട് വെളിപ്പെടുത്തി. "അദ്ദേഹത്തിന് നിരവധി ഫോൺ നമ്പറുകൾ ഉണ്ട്. ഇതിനർത്ഥം അദ്ദേഹം ചാരവൃത്തിക്ക് ഇരയായെന്നല്ല, ഇതൊരു അധിക സുരക്ഷ മാത്രമാണ്.. -ഉദ്യോഗസ്ഥർ വ്യക്തമാക്കി. പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിൽ മാക്രോൺ ദേശീയ സുരക്ഷാ യോഗം വിളിച്ചിരുന്നു. പ്രസിഡൻറ് ഈ വിഷയം വളരെ ഗൗരവമായി കാണുന്നുവെന്നും സർക്കാർ വക്താവ് ഗബ്രിയേൽ അറ്റാൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇസ്രായേലി ടെക് കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പ് തങ്ങളുടെ പെഗസസ് സ്പൈവെയർ മാക്രോണിനെ ലക്ഷ്യമാക്കി ഉപയോഗിച്ചുവെന്ന ആരോപണം നിരസിച്ചിരുന്നു.
പെഗസസ്: പാകിസ്താൻ ആശങ്ക പ്രകടിപ്പിച്ചു
ഇസ്ലാമാബാദ്: ഇസ്രായേലിെൻറ ചാര സോഫ്റ്റ്വെയറായ പെഗസസ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഉപയോഗിച്ചുവെന്ന മാധ്യമറിപ്പോർട്ടുകളിൽ അതീവ ആശങ്ക പ്രകടിപ്പിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. സംഭവത്തിൽ യു.എൻ അന്വേഷണം നടത്തണമെന്നും ഇംറാൻ ആവശ്യപ്പെട്ടു. പെഗസസിെൻറ ഫോൺ ചോർത്തലിൽ ഇംറാനടക്കമുള്ള ലോകനേതാക്കൾ ഉൾപ്പെട്ടിരുന്നു. അതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.