പെര്‍പ്ലെക്സിറ്റി എ.ഐ ന്യൂ വേവ്
text_fieldsഗൂഗ്ളിൽ മാത്രം േഡറ്റ തിരഞ്ഞ ഒരു കാലമുണ്ടായിരുന്നു. അത് മാറിയിട്ട് അധികനാളായിട്ടില്ല എങ്കിലും പുത്തൻ ഫീച്ചറുകളുമായി പുതിയ സംവിധാനങ്ങൾ ടെക്നോളജി രംഗത്ത് വന്നുകൊണ്ടേയിരിക്കുകയാണ്. ചാറ്റ്ജിപിടി ആയിരുന്നു കുറച്ചുമുമ്പ് വൻ എ.ഐ തരംഗമുണ്ടാക്കി കടന്നുവന്നതെങ്കിൽ ഇപ്പോൾ മറ്റൊരു എ.ഐ ടൂൾ അതിനുമപ്പുറം സാധ്യതകളുണ്ടെന്ന് കാണിച്ച് തരംഗംസൃഷ്ടിക്കുകയാണ്. പെര്‍പ്ലെക്സിറ്റി എ.ഐ, അതാണ് താരം. ഗൂഗ്ളിൽനിന്നും ചാറ്റ്ജിപിടിയിൽനിന്നുമെല്ലാം വ്യത്യസ്തമായി പുതിയൊരു തിരയൽ രീതിക്ക് ഇന്റർനെറ്റിൽ സാധ്യതയുണ്ടെന്ന് തെളിയിക്കുകയാണ് പെര്‍പ്ലെക്സിറ്റി എ.ഐ. ഏത് വിഷയത്തിലെ ഏത് ചോദ്യത്തിനും പെർപ്ലെക്സിറ്റിയിൽ ഉത്തരമുണ്ട്.
ചാറ്റ്ജിപിടിയിലെ സംവിധാനംപോലെതന്നെ ചോദ്യത്തിെന്റ ഉത്തരങ്ങളെല്ലാം എഴുതിത്തന്നെ ലഭിക്കുകയും ചെയ്യും. അതുമാത്രമല്ല, ഈ വിവരം ശേഖരിച്ച ലിങ്കുകൾപോലും നിങ്ങക്ക് ലഭിക്കും. ചോദ്യത്തിന്റെ ഉത്തരത്തിൽ നിങ്ങൾ തൃപ്തരായില്ലെങ്കിൽ ഓരോ ലിങ്കും എടുത്ത് പരിശോധിക്കാനും അവസരമുണ്ട്. സൗജന്യമായിത്തന്നെയാണ് നിലവിൽ ഈ സേവനം ലഭിക്കുന്നത്. അരവിന്ദ് ശ്രീനിവാസന് എന്ന ഇന്ത്യന്‍ വംശജനാണ് പെര്‍പ്ലെക്സിറ്റി മേധാവി എന്നതാണ് മറ്റൊരു കാര്യം. അരവിന്ദും കുറച്ച് എൻജിനിയര്‍മാരും ചേർന്നാണ് ഈ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ജെഫ് ബേസോസ് അടക്കമുള്ളവർക്ക് പെര്‍പ്ലെക്സിറ്റിയില്‍ നിക്ഷേപമുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.