ഫുൾ ചാർജ് ചെയ്ത് മിനിറ്റുകൾക്കകം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; പരാതിയുമായി യുവാവ്
text_fieldsയൂസർമാരുടെ പോക്കറ്റിൽവെച്ചും ചാർജ് ചെയ്യുന്നതിനിടയിലും സ്മാർട്ട്‌ഫോണുകൾ പൊട്ടിത്തെറിച്ച സംഭവങ്ങൾ പലതവണയായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഷവോമിയുടെ സബ് ബ്രാൻഡായ പോകോയുടെ ചില ബജറ്റ് ഫോണുകൾ അത്തരത്തിൽ പൊട്ടിത്തെറിച്ച സംഭവങ്ങൾ കേരളത്തിൽ തന്നെയുണ്ടായിട്ടുമുണ്ട്. പോകോ ഇൗ വർഷം മാർച്ചിൽ ലോഞ്ച് ചെയ്ത മിഡ്-റേഞ്ച് ഫോണായ പോകോ എക്സ് 3 പ്രോ പൊട്ടിത്തെറിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
രണ്ട് മാസങ്ങൾക്ക് മുമ്പ് താൻ വാങ്ങിയ പോകോ എക്സ് 3 പ്രോ, പൊട്ടിത്തെറിച്ചെന്ന് കാട്ടി ചിത്രങ്ങളടക്കം പങ്കുവെച്ചുകൊണ്ട് അമ്മി ഭരദ്വാജ് എന്ന യുവാവാണ് ട്വിറ്റിറിൽ രംഗത്തെത്തിയത്. ചാർജിങ്ങിൽ നിന്ന് വിച്ഛേദിച്ച് ബെഡിന് മുകളിൽ വെച്ച ഫോൺ അഞ്ച് മിനിറ്റുകൾ കഴിഞ്ഞപ്പോൾ തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തുവെന്നാണ് ആരോപണം. 100 ശതമാനം ചാർജായതിന് ശേഷമാണ് ചാർജറിൽ നിന്ന് ഫോൺ വിച്ഛേദിച്ചതെന്നും അമ്മി ഭരദ്വാജ് ട്വീറ്റിൽ പറയുന്നുണ്ട്. അതേസമയം, ബെഡ് ഷീറ്റ് കത്തിപ്പോയതല്ലാതെ, ഭാഗ്യംകൊണ്ട് ആർക്കും അപകടം പറ്റിയില്ല.
ഫോണിെൻറ ബാറ്ററി വീർത്ത് പുറത്തുവന്ന ഫോൺ കത്തിനശിച്ചതാണെന്നാണ് യുവാവ് പങ്കുവെച്ച ചിത്രങ്ങൾ നൽകുന്ന സൂചന. ഫോണിെൻറ മുൻഭാഗത്തിെൻറ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിട്ടില്ല. അതേസമയം, ബാക് പാനൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
I just bought the phone 2 month ago and look at this phone got blast firstly charging 100% than i remove charger than 5 min later blast .shame on uh poco and mi and if uh can not replace this phone i will file case against you @POCOGlobal @IndiaPOCO @MiIndiaSupport @MiIndiaFC pic.twitter.com/BpDrt9hNdU
— Ammybhardwaj (@Ammybhardwaj13) September 4, 2021
അപകടത്തെ തുടർന്ന് പോക്കോയുടെ ട്വിറ്ററിലുള്ള ഒൗദ്യോഗിക കസ്റ്റമർ കെയർ ഹാൻഡിലിൽ പോയി പരാതി അറിയിക്കുകയും അവർ പ്രതികരിക്കുകയും ചെയ്തതായി യുവാവ് പറഞ്ഞു. എന്നാൽ, പൊട്ടിത്തെറിച്ച തെൻറ സ്മാർട്ട്ഫോണിെൻറ കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആരോപിച്ചു.
റിലീസ് ചെയ്യുന്നതിന് മുമ്പ് തങ്ങൾ നിർമിക്കുന്ന സ്മാർട്ട്‌ഫോണുകൾ വിവിധ ഗുണനിലവാര പരിശോധനകളിലൂടെ കടന്നുപോകാറുണ്ടെന്ന് പോക്കോ വ്യക്തമാക്കി. എന്നിരുന്നാലും, ലിഥിയം-അയൺ (ലി-അയൺ) ബാറ്ററികളുടെ അസ്ഥിരമായ സ്വഭാവം കാരണം, ഏത് സ്മാർട്ട്ഫോണാണ് പൊട്ടിത്തെറിക്കുന്നതെന്ന് പറയാനാകില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.