പോകോ എക്സ് 4 പ്രോ 5ജി-യുടെ ചിത്രങ്ങളും സവിശേഷതകളും ലീക്കായി; കിടിലൻ മിഡ്-റേഞ്ച് ഫോണിനായി കാത്തിരിക്കുക
text_fieldsഷവോമിയുടെ സബ്-ബ്രാൻഡായ പോകോ അവരുടെ ഏറ്റവും പുതിയ മിഡ്-റേഞ്ച് മോഡലായ പോകോ എക്സ് 4 പ്രോ 5ജി (Poco X4 Pro 5G)യുമായി എത്തുന്നു. ഫോണിന്റെ ഫസ്റ്റ്ലുക് അടക്കമുള്ള ചിത്രങ്ങളും സവിശേഷതകളും ഇന്റർനെറ്റിൽ ഇപ്പോൾ പ്രചരിക്കുകയാണ്.
പോകോ എക്സ് 4 പ്രോ 5ജി പുതിയ ഡിസൈനിലാണ് ഷവോമി നിർമിച്ചിരിക്കുന്നത്. മുൻ മോഡലായ എക്സ് 3 പ്രോയിൽ കാമറ മൊഡ്യൂൾ വൃത്തകൃതിയിലാണെങ്കിൽ വലിയൊരു ദീർഘ ചതുരത്തിനകത്തായിട്ടാണ് എക്സ് 4-ൽ പിൻകാമറകൾ സജ്ജീകരിച്ചിരിച്ചിരിക്കുന്നത്. അതൊരു കാമറ ഹംപായി എടുത്തു നിൽക്കുന്നുണ്ട്. അതേസമയം, മുൻ കാമറ പഴയ മോഡലിന് സമാനമായി സെൻട്രൽ പഞ്ച്-ഹോളിനുള്ളിലാണ്.
6.67 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്.ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് എക്സ് 4 പ്രോയിലുള്ളത്. 120Hz റിഫ്രഷ് റേറ്റുമുണ്ട്. അഡ്രിനോ 691 GPU അടങ്ങുന്ന ക്വാൽകോം സ്നാപ്ഡ്രാഗൾ 695 ചിപ്‌സെറ്റായിരിക്കും ഫോണിന് കരുത്തേകുകയെന്നും സൂചനയുണ്ട്. 8 ജിബി വരെ റാമും 256 ജിബി സ്‌റ്റോറേജും ഫോണിൽ സജ്ജീകരിച്ചേക്കാം.
OIS- പിന്തുണയുള്ള 108MP പ്രധാന കാമറയും കൂടെ അൾട്രാ-വൈഡ് ക്യാമറയും ഒരു മാക്രോ സെൻസറുമാണ് കാമറാ സവിശേഷതകൾ. 5,000mAh ബാറ്ററി, 67 വാട്ട് അതിവേഗ ചാർജിങ് പിന്തുണ, എം.ഐ.യു.ഐ 13, എന്നിവയാണ് മറ്റ് പ്രത്യേകതകൾ. ഫോണിന് 20000 മുതൽ 25000 രൂപ വരെ വില പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.