വിഡിയോ ചാറ്റിങ് വെബ്സൈറ്റായ ഒമേഗിൾ പ്രവർത്തനം അവസാനിപ്പിച്ചു
text_fieldsവാഷിങ്ടൺ ഡി.സി: വിഡിയോ ചാറ്റിങ് വെബ്സൈറ്റായ ഒമേഗിൾ 14 വർഷത്തെ പ്രവർത്തനത്തിനൊടുവിൽ സേവനം അവസാനിപ്പിച്ചു. ഒമേഗിൾ സ്ഥാപകൻ ലീഫ് കെ ബ്രൂക്സാണ് പ്രവർത്തനം അവസാനിപ്പിച്ചുള്ള കുറിപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
ഒമേഗിളിന്‍റെ ദുരുപയോഗവും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ചെലവും മാനസിക സമ്മർദവും കാരണമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2009ൽ തന്‍റെ 18ാം വയസ്സിലാണ് ലീഫ് കെ ബ്രൂക്സ് ഒമേഗിൾ ആരംഭിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾക്ക് പരസ്പരം വിഡിയോ ചാറ്റ് ചെയ്യാനുള്ള അവസരമാണ് ഒമേഗിൾ നൽകിയിരുന്നത്. വ്യക്തിവിവരങ്ങളോ മറ്റ് യാതൊരു വിവരങ്ങളോ ഉപഭോക്താക്കൾ നൽകേണ്ടതില്ലെന്നത് ഒമേഗിളിന്‍റെ സ്വീകാര്യത വർധിപ്പിച്ചു.
23.5 മില്യൺ ഉപഭോക്താക്കൾ ഒമേഗിളിനുണ്ട്. കോവിഡ് കാലത്ത് ഒമേഗിൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിരുന്നു. അതേസമയംതന്നെ, വംശീയത, അശ്ലീല പ്രദർശനങ്ങൾ, പീഡോഫീലിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒമേഗിളിനെതിരെ പരാതികളുയർന്നിരുന്നു. തുടർന്നാണ് പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.