ഓപൺ എ.ഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര
text_fieldsന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയും ചാറ്റ് ജി.പി.ടിയുടെ നിർമാതാവുമായ ഓപൺ എ.ഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര. ഇന്ത്യയിലെ പബ്ലിക് പോളിസി അഫയേഴ്സ്, പാർട്ണർഷിപ്പ് മേധാവിയായാണ് പ്രഗ്യയെ നിയമിച്ചിരിക്കുന്നത്. ഓപൺ എ.ഐയുടെ ഇന്ത്യയിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇവരുടെ ചുമതല.
39കാരിയായ പ്രഗ്യ മുമ്പ് മുമ്പ് ട്രൂകോളറിലും മെറ്റാ പ്ലാറ്റ്‌ഫോംസ് ഇൻകോർപ്പറേഷനിലും ജോലി ചെയ്തിരുന്നു. അതിനുമുമ്പ്, അവർ മെറ്റാ പ്ലാറ്റ്‌ഫോംസ് ഇൻകോർപറേഷനിലായിരുന്നു. അവിടെ 2018ൽ വ്യാജ വാർത്തകൾക്കെതിരായ വാട്സ് ആപ്പിന്റെ പ്രചാരണത്തിന് നേതൃത്വം നൽകി. ഈ മാസാവസാനത്തോടെ പ്രഗ്യ ഓപൺ എ.ഐയിൽ ജോലി തുടങ്ങും.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ പ്രഗ്യ 2012 ല്‍ ഇന്റര്‍നാഷനല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എം.ബി.എയും കരസ്ഥമാക്കി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കോണമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ബാര്‍ഗെയിനിങ് ആന്റ് നെഗോഷ്യേഷന്‍സില്‍ ഡിപ്ലോമ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.