'നിങ്ങളുടെ പണത്തേക്കാൾ സ്വകാര്യതയാണ് പ്രധാനം': വാട്‌സ്ആപിന് സുപ്രീംകോടതി നോട്ടീസ് നൽകി
text_fieldsന്യൂഡൽഹി: വാട്സ് ആപിന്‍റെ പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്രത്തിനും വാട്‌സ്ആപിനും നോട്ടീസ് നൽകി. പുതിയ സ്വകാര്യതാ നയം ഇന്ത്യയിൽ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ, നാല് ആഴ്ചയ്ക്കുള്ളിൽ കോടതി സർക്കാരിൽ നിന്നും വാട്സ് ആപിൽ നിന്നും പ്രതികരണം തേടി.
വാട്സ്ആപിന്‍റെ യൂറോപ്യൻ ഉപയോക്താക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യക്കാരുടെ സ്വകാര്യതയുടെ സുരക്ഷിതത്വം കുറഞ്ഞതാണെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. പുതിയ സ്വകാര്യത നയം സംബന്ധിച്ച് ആളുകൾക്ക് കടുത്ത ആശങ്കയുണ്ടെന്നും പണത്തേക്കാൾ പൗരന്മാരുടെ സ്വകാര്യത പ്രധാനമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അവരെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണെന്ന് സുപ്രീം കോടതി പറഞ്ഞു.
സ്വകാര്യത സംബന്ധിച്ച് യൂറോപ്പിന് പ്രത്യേക നിയമമുണ്ടിൽ ഇന്ത്യയിലും അത് പിന്തുടരണമെന്നും നോട്ടീസിൽ പറയുന്നു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.