Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightയു.പി.ഐ ഇടപാടുകൾക്കും...

യു.പി.ഐ ഇടപാടുകൾക്കും ഇനി പരിധി; കൂടിയാൽ​ ചാർജ്​ ഇൗടാക്കുമെന്ന്​ സ്വകാര്യ ബാങ്കുകൾ

text_fields
bookmark_border
യു.പി.ഐ ഇടപാടുകൾക്കും ഇനി പരിധി; കൂടിയാൽ​ ചാർജ്​ ഇൗടാക്കുമെന്ന്​ സ്വകാര്യ ബാങ്കുകൾ
cancel

ന്യൂഡൽഹി: യു.പി.ഐ (യുണിഫൈഡ്​ പേയ്​മെൻറ്​ ഇൻറർഫേസ്​) വഴിയുള്ള പേഴ്സണ്‍-ടു-പേഴ്സണ്‍ ഇടപാടുകളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനൊരുങ്ങി രാജ്യത്തെ വൻകിട സ്വകാര്യ ബാങ്കുകൾ. യു.പി.ഐ ഇടപാടുകൾ ഒരു മാസത്തില്‍ 20 കവിയുന്നുണ്ടെങ്കില്‍ ഇനി മുതല്‍ ഫീസ് ഈടാക്കുമെന്നാണ് സ്വകാര്യ ബാങ്കുകളുടെ അറിയിപ്പ്​. 2.5 രൂപ മുതല്‍ 5 രൂപ വരെ വ്യത്യാസപ്പെട്ടിരിക്കുന്ന ഫീസ് ആയിരിക്കും ബാങ്കുകള്‍ ഇതിനായി ചുമത്തുക.

യുപിഐ പേയ്​മെൻറുകൾ സൗജന്യമായി തുടരുമെന്ന് സര്‍ക്കാര്‍ വ്യക്​തമാക്കിയിട്ടുണ്ടെങ്കിലും, നിസ്സാര ഇടപാടുകള്‍ സിസ്റ്റത്തിന് അധികഭാരം ചുമത്തുന്നത് തടയാനാണ്​ പുതിയ ചാര്‍ജുകള്‍ ഇൗടാക്കുന്നതെന്ന്​ ബാങ്കുകള്‍ അറിയിച്ചു. ജിഎസ്ടി ഒഴികെ 1,000 രൂപയോ അതിന്​ താഴെയോ ഉള്ള ഇടപാടുകള്‍ക്ക് 2.5 രൂപയാണ്​ ഇൗടാക്കുക. 1,000 രൂപക്ക്​ മുകളിലുള്ള ഇടപാടുകള്‍ക്ക് 5 രൂപയും ഇൗടാക്കിയേക്കും.

പേയ്​മെൻറുകൾ സൗജന്യമാണെങ്കിലും പണം കൈമാറ്റം നടത്തുന്നതില്‍ നിരക്ക് ഈടാക്കാമെന്നും ബാങ്കുകള്‍ അവരുടെ സൗകര്യത്തിന് അനുസരിച്ച് നിയമത്തെ വ്യാഖ്യാനിക്കുന്നുവെന്നും ഐ.ഐ.ടി ബോംബെയിലെ ആശിഷ് ദാസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. ഇത്തരം നടപടി ബാങ്കിങ്​ വ്യവസായത്തിലെ മറ്റു ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു ഹോട്ടൽ ബില്ല്​ നാല്​ സുഹൃത്തുക്കൾ ചേർന്ന്​ യു.പി.​െഎ വഴി ഷെയർ ചെയ്​ത്​ കൊടുക്കു​േമ്പാൾ അവർ തമ്മിലുള്ള പണം കൈമാറ്റം സൗജന്യ ഇടപാടുകളായി പരിഗണിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്​​.

അതോടൊപ്പം, യു.പി.ഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം ബാങ്കുകളുടേതാണെന്നും ഭീം-യു.പി.ഐ കൈകാര്യം ചെയ്യുന്ന നാഷണല്‍ പേയ്​മെൻറ്​ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.​െഎ) യുടേതല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:upi appUPIUPI account
News Summary - Private banks are charging a fee on UPI payments
Next Story