'പബ്ജി മൊബൈൽ' ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു..; പക്ഷെ പബ്ജി ആയിട്ടല്ല, ട്രെയിലർ പുറത്ത്, വിശേഷങ്ങൾ അറിയാം
text_fieldsഒരിക്കലും തിരികെ വരില്ല എന്ന് പല കോണിൽ നിന്നും പറച്ചിലുകൾ ഉണ്ടായിട്ടും ഏറെക്കാലമായി ഇന്ത്യയിലെ ഗെയിമർമാർ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു പബ്ജി മൊബൈലിനെ. ഒരു സുപ്രഭാതത്തിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ പോയ പബ്ജി അതുപോലെ തിരിച്ചുവരും എന്ന് തന്നെയാണ് അവർ പ്രതീക്ഷിക്കുന്നത്. എന്നാൽ, പബ്ജി ഇന്ത്യയിലേക്ക് തിരിച്ചുവരാൻ പോവുകയാണ്. ദക്ഷിണ കൊറിയൻ വിഡിയോ ഗെയിം ഡെവലപ്പറും പബ്ജിയുടെ നിർമാതാക്കളുമായ ക്രാഫ്റ്റണാണ് അതിെൻറ സൂചന നൽകിയിരിക്കുന്നത്. എന്നാൽ, വരുന്നത് 'പബ്ജി' ആയിട്ടല്ല... തല ചൊറിയാൻ വരെട്ട...
ഇന്ത്യയിലേക്ക് ഒരു പുതിയ ഗെയിം ആയി 'ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ' (Battlegrounds Mobile India) എന്ന പേരിൽ ലോഞ്ച് ചെയ്യുമെന്ന് ക്രാഫ്റ്റൺ പ്രഖ്യാപിച്ചിരിക്കുന്ന ഗെയിം യഥാർഥത്തിൽ ഇന്ത്യയിലെ യുവാക്കളെ ത്രസിപ്പിച്ച പബ്ജി മൊബൈൽ തന്നെയാണ്. കഴിഞ്ഞ വർഷം സെപ്തംബറിൽ രാജ്യത്ത് നിരോധിച്ച ഗെയിം അവരുടെ ചൈനീസ് വേരുകൾ പിഴുതുമാറ്റിയാണ് പുതിയ പേരിലെത്തുന്നത്. ക്രാഫ്റ്റൺ പുറത്തുവിട്ട ട്രെയിലർ നൽകുന്ന സൂചനയും 'വരാൻ പോകുന്നത് പേര് മാറ്റിയെത്തുന്ന പബ്ജി' തന്നെയാണ് എന്നതാണ്.
പബ്ജി പോലെ ഒരു ബാറ്റിൽ റോയൽ ഗെയിം, പബ്ജിയിൽ ഉള്ളതുപോലെ ഇൻ-ഗെയിം ഇവൻറുകളും പുതുപുത്തൻ ഒൗട്ട്ഫിറ്റുകളും തോക്കും പടക്കോപ്പുകളുമെല്ലാം തന്നെ 'ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ'യിലും ഉണ്ടാകും. സ്മാർട്ട്ഫോണുകളിൽ പബ്ജി പോലെ സൗജന്യമായി കളിക്കുകയും ചെയ്യാം. ഇന്ത്യക്കാർക്ക് വേണ്ടി മാത്രമായുള്ള ഗെയിം ആയിരിക്കുമിത്. ഗെയിമിെൻറ ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.